സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ
Thursday, August 13, 2020 10:30 PM IST
മു​ഖ്യാ​തി​ഥി മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ ന​ട​ക്കു​ന്ന 74 -ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​യി​ൽ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മു​ഖ്യാ​തി​ഥി​യാ​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഒ​ഴി​വാ​ക്കി​യാ​ണ് പ​രേ​ഡ്.
രാ​വി​ലെ 8.30ന് ​പ​രേ​ഡി​നു​ള്ള ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ക്കും. 8.40ന് ​പ​രേ​ഡ് ക​മാ​ന്‍​ഡ​ര്‍ പ​രേ​ഡി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.
മു​ഖ്യാ​തി​ഥി മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ ശേ​ഷം ദേ​ശീ​യ​ഗാ​നം, പ​രേ​ഡ് പ​രി​ശോ​ധ​ന, സ​ന്ദേ​ശം എ​ന്നി​വ​യോ​ടെ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും.
പൊ​തു​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​രെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക്ഷ​ണി​താ​ക്ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ സ്റ്റേ​ഡി​യം ക​വാ​ട​ത്തി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​മാ​ക​ണം. കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ മാ​സ്‌​കു​ക​ള്‍ ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. ല​ഘു​ഭ​ക്ഷ​ണം, പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. മാ​ര്‍​ച്ച് പാ​സ്റ്റ്, സ​മ്മാ​ന​ദാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കി​ല്ല.
പോ​ലീ​സി​ന്‍റെ ഡി​എ​ച്ച് ക്യു, ​ലോ​ക്ക​ല്‍, വ​നി​താ പോ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഓ​രോ പ്ലാ​റ്റൂ​ണു​ക​ളും ഫോ​റ​സ്റ്റ്, എ​ക്‌​സൈ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ ഓ​രോ പ്ലാ​റ്റൂ​ണു​ക​ളും പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കും.
പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍ പ​രേ​ഡ് ക​മാ​ന്‍​ഡ​റും ഡി ​എ​ച്ച് ക്യു ​ആ​ര്‍ എ​സ്ഐ എ. ​ഷാ​ജ​ഹാ​ന്‍ സെ​ക്ക​ന്‍​ഡ് ഇ​ന്‍ ക​മാ​ന്‍​ഡ​റു​മാ​യി ചു​മ​ത​ല വ​ഹി​ക്കും.
ലോ​ക്ക​ല്‍ പോ​ലീ​സ് പ്ലാ​റ്റൂ​ണി​നെ പ​ത്ത​നം​തി​ട്ട എ​സ്ഐ ടി ​ഡി പ്ര​ജീ​ഷും, വ​നി​താ പ്ലാ​റ്റൂ​ണി​നെ എ​സ്ഐ കെ. ​കെ. സു​ജാ​ത​യും ഡി ​എ​ച്ച് ക്യു ​പ്ലാ​റ്റൂ​ണി​നെ ആ​ര്‍​എ​സ്ഐ പി. ​ജെ. ഫ്രാ​ന്‍​സി​സും ന​യി​ക്കും.
സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കൊ​ടി, തോ​ര​ണ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ക്കു​ക​യും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും പൂ​ര്‍​ണ​മാ​യും ഹ​രി​ത മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കേ​ണ്ട​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ഭ്യ​ര്‍​ഥി​ച്ചു.