അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്രം തു​റ​ന്നു
Thursday, August 13, 2020 10:30 PM IST
പ്ര​മാ​ടം : ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലെ ഭ​വ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സം​ഭ​രി​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.
രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു​ള​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്താ​ണ് ശു​ചി​ത്വ മി​ഷ​നി​ൽ നി​ന്നും ന​ൽ​കി​യ 446912 തു​മു​ട​ക്കി സ്ഥാ​പി​ച്ച ശേ​ഖ​ര​ണ കേ​ന്ദ്രം.
19 വാ​ർ​ഡു​ക​ളി​ലാ​യി 38 ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​രോ മാ​സ​വും കൃ​ത്യ​മാ​യ തീ​യ​തി​ക​ളി​ൽ വീ​ടു​ക​ളി​ൽ ക​ഴു​കി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു.
ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കു​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഈ ​വേ​സ്റ്റ്ക​ൾ ശേ​ഖ​രി​ക്കാ​നു​മാ​ണ്ല​ക്ഷ്യ​മി​ടു​ന്ന​ത്.
വീ​ടു​ക​ളി​ൽ നി​ന്നും യൂ​സ​ർ ഫീ ​ഇ​ന​ത്തി​ൽ 40 രൂ​പ വാ​ങ്ങി​യാ​ണ് ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഒ​രു സ്വ​യം തൊ​ഴി​ൽ എ​ന്ന നി​ല​യി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചെ​റി​യ ത​ട​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും സ്വ​ന്ത​മാ​യി അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കും.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ലോ​ച​ന​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, സു​ശീ​ല അ​ജി, അ​ന്ന​മ്മ ഫി​ലി​പ്പ്, കെ. ​ആ​ർ. പ്ര​ഭ, കെ.​പ്ര​കാ​ശ് കു​മാ​ർ, സെ​ക്ര​ട്ട​റി മി​നി മ​റി​യം ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മി​നി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക്

പ്ര​മാ​ടം: സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ൾ 15ന് ​മു​മ്പ് ശു​ചി​ത്വ​പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തും.
ശു​ചി​ത്വ​മി​ഷ​ൻ നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും പൊ​തു​ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഹ​രി​ത​ച്ച​ട്ടം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഈ ​പ​രി​ധി​യി​ൽ വ​ന്നി​ട്ടു​ള്ള​ത്.
പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചി​ത്വ​പ​ദ​വി പ്ര​ഖ്യാ​പ​നം നാ​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ക്കും. അ​തി​നോ​ട​നു​ബ​ന്ധ​മാ​യി രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും.