അ​ക്വാ​ക​ൾ​ച്ച​ർ പ്രൊ​മോ​ട്ട​ർ ഒ​ഴി​വ്
Friday, August 14, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്വാ​ക​ൾ​ച്ച​ർ പ്രൊ​മോ​ട്ട​ർ​മാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. വി​എ​ച്ച്എ​സ്‌​സി ഫി​ഷ​റീ​സ്, ഫി​ഷ​റീ​സി​ലോ സു​വോ​ള​ജി​യി​ലോ ബി​രു​ദം, എ​സ്എ​സ​എ​ൽ​സി​യും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ നാ​ല് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
പ്ര​തി​മാ​സം 10000 രൂ​പ വേ​ത​നം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ​യും അ​പേ​ക്ഷ​യും 20ന​കം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 04682223134

പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ എം​ജി സ​ർ​വ​ക​ലാ​ശാ​ല

പ​ത്ത​നം​തി​ട്ട: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​വാ​സ​ന​വ​ർ​ഷ ബി​എ, ബി​കോം പ​രീ​ക്ഷ​ക​ൾ പ്രൈ​വ​റ്റാ​യി എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ല.
റെ​ഗു​ല​ർ കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​രീ​ക്ഷ എ​ഴു​തി​യ 18000 ഓ​ളം പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വ​രാ​നു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളോ​ടു വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ​ർ​വ​ക​ലാ​ശാ​ല കാ​ല​ങ്ങ​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന​തെ​ന്ന് പാ​ര​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ പ​റ​ഞ്ഞു.