കോ​ന്നി മെ​റി​റ്റ് ഫെ​സ്റ്റ് ഇ​ന്ന്
Friday, August 14, 2020 10:17 PM IST
കോ​ന്നി: കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം ന​ട​ത്തു​ന്ന മെ​റി​റ്റ്ഫെ​സ്റ്റ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യുംചെ​യ​ർ​മാ​ൻ റോ​ബി​ൻ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​നു കെ ​സാം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്ലാ​സ് ന​യി​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 1200 മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളെ അ​നു​മോ​ദി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ള​രെ ശ്ര​ദ്ധേ​യ​യാ​യ യാ​യ ഗാ​യി​ക പാ​ർ​വ​തി ജ​ഗീ​ഷി​നെ മെ​റി​റ്റ് ഫെ​സ്റ്റി​ൽ ആ​ദ​രി​യ്ക്കുംക​ണ്‍​വീ​ന​ർ ശ്യാം ​എ​സ് കോ​ന്നി, എ​സ് സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കുംപൂ​ർ​ണ​മാ​യും ഓ​ണ്‍ ലൈ​ൻ പ്ളാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന മെ​റി​റ്റ് ഫെ​സ്റ്റി​ൽ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 10, 12 ക്ലാ​സു​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്കും.
ഗൂ​ഗി​ൾ മീ​റ്റ് പ്ളാ​റ്റ് ഫോ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.