യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, August 14, 2020 10:17 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. പു​റ​മ​റ്റം ക​വു​ങ്ങും പ്ര​യാ​ർ അ​ട​വി മ​ന്ന​ത്ത് സ​ന്ദീ​പ് ബാ​ബു (30) വി​നെ​യാ​ണ് കോ​യി​പ്രം പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.
ക​ഴി​ഞ്ഞ 10 ന് ​വൈ​കു​ന്നേ​രം ആ​റി​നു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി സ​ന്ദീ​പി​നെ കോ​യി​പ്രം പൊ​ലീ​സ് റോ​ഡി​ൽ നി​ന്ന് പി​ടി​ച്ചു കൊ​ണ്ട് പോ​കു​ക​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് എ​സ്ഐ രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​കാ​ര​ണ​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി തു​ട​ങ്ങി​യ​വ​ർ​ക്ക് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​രു വ​ർ​ഷം മു​ന്പു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ല​തു​കാ​ലി​ലെ മു​ട്ടി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ സ​ന്ദീ​പി​ന് ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്.
പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ സ​ന്ദീ​പാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജാ​മ്യ​മെ​ടു​ക്കാ​നെ​ത്തി​യ പി​താ​വ് ബാ​ബു​വി​നോ​ട് കേ​സൊ​ന്നും ചാ​ർ​ജ് ചെ​യ്യു​ന്നി​ല്ല​ന്നും വി​ട്ട​യ​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.