മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ വ​നം​മ​ന്ത്രി വെ​ല്ലു​വി​ളി​ക്കു​ന്നു: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ
Friday, August 14, 2020 10:17 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​നാ​യ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇ​ട​തു​സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.
മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം
.വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ ഭാ​ര്യ​യെ​യും കു​ടും​ബ​ത്തെ​യും വ​നം​മ​ന്ത്രി വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ആ​ദ്യം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക, പി​ന്നീ​ട് കേ​സ് എ​ന്നൊ​ക്കെ​യു​ള്ള നി​ല​പാ​ട് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.
നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വി​ല്ല​ൻ വേ​ഷം കെ​ട്ടു​ന്ന​വ​ർ​ക്കു കാ​ലം മാ​പ്പു ന​ൽ​കി​ല്ല. കേ​സി​ൽ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണ് ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ്,കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​ണ്‍ കെ.​മാ​ത്യൂ​സ്, കു​ഞ്ഞു​കോ​ശി പോ​ൾ, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, വ​ർ​ഗീ​സ് മാ​മ്മ​ൻ, ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, കു​ള​ക്ക​ട രാ​ജു, എ.​കെ. സ​തീ​ഷ്, സാം ​ഏ​ബ്ര​ഹാം, ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ജ​സ്റ്റ​സ് നാ​ടാ​വ​ള്ളി, വി.​ആ​ർ.​രാ​ജേ​ഷ്, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, ദീ​പു ഉ​മ്മ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​സു​രേ​ഷ്കു​മാ​ർ, സ​ലീം.​പി.​ചാ​ക്കോ, അ​ജു ഏ​ഴം​കു​ളം, ആ​ർ​എ​സ്പി നേ​താ​വ് തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നം​തി​ട്ട​യി​ലെ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം വ​ർ​ഗീ​സ് മാ​മ്മ​ൻ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ൻ എം​പി ജോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും.