കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഒ​പി​യി​ൽ ആ​ദ്യ​ദി​നം എ​ത്തി​യ​ത് 88 രോ​ഗി​ക​ൾ
Tuesday, September 15, 2020 10:28 PM IST
കോ​ന്നി: കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​പി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ആ​ദ്യ​ദി​ന​ത്തി​ൽ 88 രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തി.

ജ​ന​റ​ല്‍ ഒ​പി​യാ​ണ് ആ​ദ്യ ദി​വ​സം പ്ര​വ​ര്‍​ത്തി​ച്ച​ത്. സാ​നി​റ്റൈ​സ​ര്‍ ന​ല്കി അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ആ​ളു​ക​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത ശേ​ഷം ട്ര​യാ​ജ് സ്റ്റേ​ഷ​നി​ലാ​ണ് ആ​ദ്യം ആ​ളു​ക​ള്‍ എ​ത്തി​യ​ത്. അ​വി​ടെ പ്ര​ഷ​ര്‍, ശ​രീ​ര താ​പ​നി​ല തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കും. തു​ട​ര്‍​ന്ന് ക്ര​മ​ത്തി​ലാ​ണ് ഡോ​ക്ട​റെ കാ​ണാ​ന്‍ അ​വ​സ​രം ന​ല്കി​യ​ത്.
ഡോ. ​ഷേ​ര്‍​ളി തോ​മ​സ്, ഡോ. ​സോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ഒ​പി​യി​ല്‍ രോ​ഗി​ക​ളെ നോ​ക്കി​യ​ത്. ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​എ​സ്. വി​ക്ര​മ​ന്‍ പ​രി​ശോ​ധി​ച്ചു. കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന അ​സ്ഥി​രോ​ഗ വി​ഭാ​ഗം ഡോ​ക്ട​റാ​ണ് ഡോ. ​സി.​എ​സ്‌. വി​ക്ര​മ​ന്‍.

കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഒ​പി പ്ര​വ​ര്‍​ത്ത​ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ്രി​ന്‍​സി​പ്പ​ലി​നും സു​പ്ര​ണ്ടി​നും ഒ​പ്പം രാ​വി​ലെ മു​ത​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.