ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വ വാ​ർ​ഷി​കം, സം​പ്രേ​ക്ഷ​ണ പ​രി​പാ​ടി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ്
Wednesday, September 16, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വ സു​വ​ർ​ണ​ജൂ​ബി​ലി ദി​ന​ത്തി​ൽ കോ​ട്ട​യ​ത്ത് ഇ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി. പ​രി​പാ​ടി​യു​ടെ നേ​രി​ട്ടു​ള്ള സം​പ്രേ​ക്ഷ​ണം കാ​ണു​ന്ന​തി​നാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ.
പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഇ​തി​നാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. ബ്ലോ​ക്ക്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളും പ​രി​പാ​ടി​ക​ൾ സം​പ്ര​ക്ഷ​ണം ചെ​യ്യാ​ൻ ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ല​യ്ക്കു വി​ക​സ​ന രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​ദ്ധ​തി​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ഉ​മ്മ​ൻ ചാ​ണ്ടി നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ച്ചു​വ​രു​ന്ന​തെ​ന്ന് ബാ​ബു ജോ​ർ​ജ പ​റ​ഞ്ഞു.