ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു
Thursday, September 17, 2020 10:23 PM IST
തി​രു​വ​ല്ല: ജ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നും വി​ക​സ​ന​ത്തി​നും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം ക​രു​ത്താ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തി​രു​വ​ല്ല ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​ദേ​ശി​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ അ​തി​ര്‍​ത്തി​യി​ലു​ള്ള ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന പാ​ല​മാ​ണ് ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം. ക​ട​പ്ര, പ​രു​മ​ല നി​വാ​സി​ക​ള്‍ ഏ​റെ​ക്കാ​ല​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​പാ​ലം.

കോ​വി​ഡ് ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ട​യി​ലും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം നാ​ടി​ന് ആ​വ​ശ്യ​മാ​ണെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ട​നു​സ​രി​ച്ചാ​ണു പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 23 കോ​ടി 73 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണു പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. 206.4 മീ​റ്റ​ര്‍ നീ​ള​ത്തി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലെ 1.5 മീ​റ്റ​ര്‍ ന​ട​പ്പാ​ത​യും ഉ​ള്‍​പ്പ​ടെ 11 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണു പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. പ​മ്പാ​ന​ദി​ക്കു കു​റു​കെ മൂ​ന്നു സ്പാ​നു​ക​ളും ഇ​രു​ക​ര​ക​ളി​ലു​മാ​യി 10 ലാ​ന്‍​ഡ് സ്പാ​നു​ക​ളും നി​ര്‍​മി​ക്കും.

ഉ​പ​ദേ​ശി​ക്ക​ട​വ്, വ​ള​ഞ്ഞ​വ​ട്ടം എ​ന്നീ ക​ര​ക​ളെ പാ​ലം ബ​ന്ധി​പ്പി​ക്കും. തി​രു​വ​ല്ല​യി​ല്‍ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ച​ക്ര​ശാ​ല​ക്ക​ട​വ്, ഇ​ര​മ​ല്ലി​ക്ക​ര, ഉ​പ​ദേ​ശി​ക്ക​ട​വ് എ​ന്നീ പാ​ല​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന​പാ​ത ഒ​ഴി​വാ​ക്കി മാ​ന്നാ​ര്‍ ന​ഗ​രം ക​ട​ക്കാ​തെ ത​ന്നെ പ​രു​മ​ല​യി​ല്‍ എ​ത്തി​ച്ചേ​രാ​നാ​കും. ദേ​ശീ​യ​പാ​ത ബൈ ​പാ​സാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ട​പ്ര-​വീ​യ​പു​രം റോ​ഡി​ല്‍ നി​ന്നും മാ​ന്നാ​ര്‍ ന​ഗ​ര​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​നും സാ​ധി​ക്കും. മാ​ന്നാ​ര്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും ഈ ​പാ​ലം. 18 മാ​സ​ങ്ങ​ള്‍ കൊ​ണ്ടു​ത​ന്നെ പാ​ല​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മോ​ഹ​ന്‍, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​നി​ല്‍ കു​മാ​ര്‍, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​ജി ആ​ര്‍ പ​ണി​ക്ക​ര്‍, സാ​ലി മ​ത്താ​യി, ദ​ക്ഷി​ണ മേ​ഖ​ല സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ര്‍ (പാ​ല​ങ്ങ​ള്‍) പി. ​ആ​ര്‍. മ​ഞ്ജു​ഷ, ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ (പാ​ല​ങ്ങ​ള്‍) എ​സ്.​മ​നോ മോ​ഹ​ന്‍, അ​ല​ക്‌​സ് ക​ണ്ണ​മ​ല, സ​ന​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.