ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, പ്ര​വ​ർ​ത്ത​നം ന​വം​ബ​റി​ൽ
Friday, September 18, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഇ​ല​ന്തൂ​ർ പാ​ല​ച്ചു​വ​ടി​നു സ​മീ​പം വാ​ട​ക​യ്ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സൊ​സൈ​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ിത​മാ​യ നി​ര​ക്കി​ൽ നൂ​ത​ന ചി​കി​ത്സാ സേ​വ​നം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ജി​ല്ലാ സ​ഹ​ക​ര​ണ സം​ഘം ആ​ശു​പ​ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ർ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നു​ള​ള ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ല​ന്തൂ​ർ പാ​ല​ച്ചു​വ​ടി​നു സ​മീ​പം പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യ ഒ​രു ആ​ശു​പ​ത്രി കെ​ട്ടി​ട​മാ​ണ് സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് ആ​ശു​പ​ത്രി​യു​ടെ ഭ​ര​ണ​സ​മി​തി​യും. ആ​ശു​പ​ത്രി സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥ​ല​വും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​കെ.​ജി. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, കെ.​യു. ജ​നീ​ഷ് കു​മാ​ർ, മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ൽ, കെ. ​അ​ന​ന്ത​ഗോ​പ​ൻ, സി​പി.​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​കു​ന്ദ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ബി സ​ത്യ​ൻ, ആ​നി ഷി​ബി, ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, എ​സ്.​നി​ർ​മ്മ​ലാ ദേ​വി, പി.​ആ​ർ. പ്ര​ദീ​പ് , പി.​കെ പ്ര​സ​ന്ന​ൻ, എ​ൻ. സ​ജി​കു​മാ​ർ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​കെ.​ജെ. സു​രേ​ഷ്, ഡോ. ​പി.​സി ഇ​ന്ദി​ര, ഡോ.​ഉ​ഷ പു​തു​മ​ന, പി.​കെ. ദേ​വാ​ന​ന്ദ്, ജി.​എം. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള​ള, സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി അ​ല​ൻ മാ​ത്യൂ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.