ഓ​ത​റ കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഇ-​ഹെ​ല്‍​ത്ത് സംവിധാനം
Saturday, September 19, 2020 10:32 PM IST
ഇ​ര​വി​പേ​രൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ഓ​ത​റ കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഇ-​ഹെ​ല്‍​ത്ത് സം​വി​ധാ​നം ആ​രം​ഭി​ച്ചു. ഇ​തു ന​ട​പ്പാ​ക്കു​ന്ന ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത് ആ​രോ​ഗ്യ സ്ഥാ​പ​ന​മാ​ണ് ഇ​ര​വി​പേ​രൂ​രി​ലേ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണു പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ​തും ഇ​പ്പോ​ള്‍ ഇ-​ഹെ​ല്‍​ത്ത് ന​ട​പ്പാ​ക്കു​ന്ന​തും.

ഇ-​ഹെ​ല്‍​ത്ത് സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ഈ ​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള ചി​കി​ത്സാ സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യ​പ്പെ​ടും. മാ​ത്ര​മ​ല്ല, ഇ​വി​ടെ സ​ര്‍​വ​റി​ല്‍ സൂ​ക്ഷി​ക്കു​ന്ന ചി​കി​ത്സാ രേ​ഖ​ക​ള്‍ ഇ​ത​ര സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​രാ​വു​ന്ന തു​ട​ര്‍ ചി​കി​ത്സ​യ്ക്ക് സ​ഹാ​യ​ക​ര​മാ​യി തീ​രും.

ഓ​രോ രോ​ഗി​യും ഇ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക ഏ​കീ​കൃ​ത തി​ര​ച്ച​റി​യ​ല്‍ ന​മ്പ​രി​ലൂ​ടെ​യാ​കും ഭാ​വി​യി​ല്‍ ഏ​തൊ​രു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലും പ​രി​ശോ​ധ​ന​യ്ക്കു മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തും പ്ര​വേ​ശ​നം നേ​ടു​ന്ന​തും ചി​കി​ത്സ തേ​ടു​ന്ന​തും. ഒ​രു ത​വ​ണ ഈ ​ഏ​കീ​കൃ​ത ന​മ്പ​ര്‍ കാ​ര്‍​ഡ് വാ​ങ്ങി​യ​വ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സ്‌​കാ​നിം​ഗി​ലൂ​ടെ ടോ​ക്ക​ണ്‍ വാ​ങ്ങി തു​ട​ര്‍​ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​രി​ശോ​ധ​ന, ലാ​ബ്, ന​ഴ്‌​സിം​ഗ് റൂം ​സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ത്തീ​ക​രി​ച്ച് ഫാ​ര്‍​മ​സി​യി​ല്‍ നി​ന്നു മ​രു​ന്ന് വാ​ങ്ങി ഇ​റ​ങ്ങു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഒ​രു പേ​പ്പ​ര്‍ പ്രി​ന്‍റ് കൈ​യി​ല്‍ ല​ഭി​ക്കു​ക. ഇ​തി​ലൂ​ടെ സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നും മു​ന്‍​ഗ​ണ​നാ ക്ര​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സാ​ധി​ക്കും. ചി​കി​ത്സാ രം​ഗ​ത്ത് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ​തി​ന് എ​ന്‍​ക്യു​എ​എ​സ് എ​ന്ന ദേ​ശീ​യ ഗു​ണ​നി​വാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ജി​ല്ല​യി​ലെ ഏ​ക സ്ഥാ​പ​ന​വും 9001-2015 ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ നേ​ടി​യ സം​സ്ഥാ​ന​ത്തെ ഒ​രേ​യൊ​രു കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​ണ് ഇ​ര​വി​പേ​രൂ​രി​ലെ ഈ ​സ്ഥാ​പ​നം. ഇ-​ഹെ​ല്‍​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന നി​ര്‍​വ​ഹി​ച്ചു.

ഏ​കീ​കൃ​ത കാ​ര്‍​ഡി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യാ ദേ​വി ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജീ​വ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം വി​ശ​ദീ​ക​രി​ച്ചു. ഡി​എം​ഒ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍ ഷീ​ജ, ഡി​പി​എം ഡോ.​എ​ബി​ന്‍ സു​ഷ​ന്‍, ഭ​ര​ണ​സ​മ​തി​യം​ഗ​ങ്ങ​ളാ​യ എ.​ടി ജ​യ​പാ​ല്‍, വി.​കെ ഓ​മ​ന​ക്കു​ട്ട​ന്‍, എ​ല്‍. പ്ര​ജി​ത, വി.​ടി ശോ​ശാ​മ്മ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. സു​ജാ​കു​മാ​രി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി​മി​ത മു​ര​ളി, ഡോ. ​ബെ​റ്റ്‌​സി, പി​ആ​ര്‍​ഒ സു​മി​ത അ​ഭി​ലാ​ഷ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.