ചു​ങ്ക​പ്പാ​റ റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം
Saturday, September 19, 2020 10:32 PM IST
ചു​ങ്ക​പ്പാ​റ: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​ക്കാ​ർ ബ​സു​ക​ളും ഓ​ട​ത്ത​തു​മൂ​ലം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി.
കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന മ​ല്ല​പ്പ​ള്ളി, റാ​ന്നി, എ​രു​മേ​ലി, മ​ണി​മ​ല, നെ​ടും​കു​ന്നം ടൗ​ണു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കാ​ൻ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ക​ഐ​സ്ആ​ർ​ടി​സി അ​ട​ക്കം ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ച​ത്.

ആ​ശു​പ​ത്രി​ക​ൾ, വി​ല്ലേ​ജ് ഓ​ഫി​സ്, അ​ക്ഷ​യ സെ​ന്‍റെ​റു​ക​ൾ, വൈ​ദ്യു​തി, കു​ടി​വെ​ള്ള ഓ​ഫീ​സു​ക​ൾ, കൃ​ഷി​ഭ​വ​ൻ, ബാ​ങ്കു​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കാ​ൻ ബ​സ് സ​ർ​വീ​സു​ക​ൾ ല​ഭ്യ​മ​ല്ലാ​തെ വ​ന്ന​തോ​ടെ ടാ​ക്സി​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ സാ​ന്പ​ത്തി​ക ഞെ​രു​ക്കം കൂ​ടി​യാ​യ​പ്പോ​ൾ യാ​ത്ര ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.