ര​ണ്ടു മ​ര​ണം കൂ​ടി ‌
Sunday, September 20, 2020 10:50 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ര​ണ്ട് മ​ര​ണ​ങ്ങ​ള്‍ കൂ​ടി ഉ​ണ്ടാ​യി. അ​ടൂ​ര്‍ സ്വ​ദേ​ശി ഭാ​സ്‌​ക​ര​ന്‍ (70) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ചു. ര​ക്താ​തി​സ​മ്മ​ര്‍​ദം, ഡ​യ​ബ​റ്റി​സ്, കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ 10ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി പി.​പി. കൃ​ഷ്ണ​ന്‍ (82) പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞു. പ്ര​മേ​ഹം, ര​ക്താ​തി സ​മ്മ​ര്‍​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.‌

ഇ​തോ​ടെ ജി​ല്ല​യി​ല്‍ 38 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.‌