11 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ലും രോ​ഗം‌
Sunday, September 20, 2020 10:50 PM IST
ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രി​ല്‍ 11 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ന്നു.
ഇ​വ​രി​ല്‍ എ​ട്ടു​പേ​രും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ പോ​സി​റ്റീ​വാ​കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.‌

ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ കോ​ഴ​ഞ്ചേ​രി​യി​ലെ ഒ​രു ബാ​ങ്ക് മാ​നേ​ജ​ര്‍ കൊ​ടു​മ​ണ്‍ സ്വ​ദേ​ശി, ആ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍, ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍, എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ ജോ​ലി​ക്കാ​ര​ന്‍, പു​റ​മ​റ്റം സ്വ​ദേ​ശി, പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടു​ന്നു. പ​ത്ത​നം​തി​ട്ട, ഏ​ഴം​കു​ളം, മ​ല​യാ​ല​പ്പു​ഴ, ഇ​ര​വി​പേ​രൂ​ര്‍, ആ​നി​ക്കാ​ട്, പെ​രു​നാ​ട്, ചെ​റു​കോ​ല്‍, പു​റ​മ​റ്റം, കു​റ്റൂ​ര്‍, തി​രു​വ​ല്ല, ക​ട​മ്പ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധി​ത​രു​ണ്ട്.‌‌