മാ​താ​ക്ക​ൾ സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ന്പ​ത്ത്: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
Monday, September 21, 2020 10:05 PM IST
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മാ​​തൃ​​വേ​​ദി റൂ​​ബി ജൂ​​ബി​​ലി സ​​മാ​​പി​​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: മാ​​താ​​ക്ക​​ൾ സ​​ഭ​​യു​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ന്പ​​ത്താ​​ണെ​​ന്നും സ്നേ​​ഹ​​ത്തി​​ന്‍റെ​​യും കാ​​രു​​ണ്യ​​ത്തി​​ന്‍റെ​​യും പ്ര​​സ​​ര​​ണ​​ങ്ങ​​ൾ സ​​ഹ​​ജ​​മാ​​യ മാ​​തൃ​​ക​​യി​​ലൂ​​ടെ ലോ​​ക​​ത്തി​​ന് സം​​ഭാ​​വ​​ന ന​​ൽ​​കു​​ന്ന​​തു മാ​​താ​​ക്ക​​ളാ​​ണെ​​ന്നും സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. മാ​​തൃ​​വേ​​ദി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത റൂ​​ബി ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ക്ക​​ളു​​ടെ മാ​​ന​​സി​​ക​​വും ശാ​​രീ​​രി​​ക​​വും ആ​​ത്മീ​​യ​​വു​​മാ​​യ വ​​ള​​ർ​​ച്ച​​യ്ക്ക് മാ​​താ​​ക്ക​​ളു​​ടെ പ​​ങ്ക് നി​​സ്തു​​ല​​മാ​​ണെ​​ന്നും കു​​ടും​​ബ​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​മാ​​യ മാ​​താ​​ക്ക​​ൾ പു​​തി​​യ ത​​ല​​മു​​റ​​യു​​ടെ സ​​വി​​ശേ​​ഷ​​വ്യ​​ക്തി​​ത്വ​​ത്തി​​ന് അ​​ടി​​ത്ത​​റ പാ​​കു​​ന്ന​​വ​​രാ​​ണെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.
അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മാ​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, സി​​സ്റ്റ​​ർ ജോ​​ബി​​ൻ എ​​ഫ്സി​​സി, മാ​​തൃ​​വേ​​ദി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റീ​​ത്താ​​മ്മ കെ.​​വി, അ​​സി. ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, ഫാ. ​​ടി​​ജോ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, ടെ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, ഗ്രേ​​സ് ലാ​​ൽ, സോ​​ണി​​യ ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി പ​​രി​​സ്ഥി​​തി ബോ​​ധ​​വ​​ത്ക​​ര​​ണം, അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം, പ്ലാ​​സ്റ്റി​​ക്കി​​നോ​​ടു​​വി​​ട, വി​​വി​​ധ തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​ന​​പ​​രി​​പാ​​ടി​​ക​​ൾ തു​​ട​​ങ്ങി വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കി.