കോ​വി​ഡ്: പു​തി​യ രോ​ഗി​ക​ൾ 16 , രോ​ഗ​മു​ക്തി 115 പേ​ർ​ക്ക്
Monday, September 21, 2020 10:05 PM IST
ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ഒ​രു​ല​ക്ഷം ക​ട​ന്നു

പ​ത്ത​നം​തി​ട്ട: ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ്. 16 പേ​രി​ൽ മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​താ​ക​ട്ടെ ശ​നി​യാ​ഴ്ച അ​ടൂ​രി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യു​ടെ അ​ട​ക്കം ഫ​ലം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്.
ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ട​ക്കം ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​വും ഇ​ന്ന​ല​ത്തെ പ​ട്ടി​ക​യി​ലാ​ണ്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 15 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഒ​രാ​ൾ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 5852 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 3983 പേ​രും സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​തേ​വ​രെ 38 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 115 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4619 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1192 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1156 പേ​ർ ജി​ല്ല​യി​ലും, 36 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.65 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.54 ശ​ത​മാ​ന​വു​മാ​ണ്.

ഉ​റ​വി​ടം വ്യ​ക്തമാ​കാ​തെ മൂ​ന്ന് കേ​സു​ക​ൾ​കൂ​ടി
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​രി​ൽ രോ​ഗം ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​വ​രി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടു​ന്നു. ഡ്രൈ​വ​റി​ൽ നി​ന്നാ​ണ് എം​എ​ൽ​എ​യി​ലേ​ക്കും കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കും രോ​ഗം പ​ട​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​നി (61) പ​ത്ത​നം​തി​ട്ട കു​ന്പ​ഴ സ്വ​ദേ​ശി (35) എ​ന്നി​വ​രി​ലും ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗ​ബാ​ധ​യു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ 16 പേ​ർ​ക്ക് നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​മാ​ണ് രോ​ഗ​കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
ക്ല​സ്റ്റ​റു​ക​ളി​ൽ ക​ട​യ്ക്കാ​ട്, തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്.

ഐ​സൊ​ലേ​ഷ​നി​ൽ 1220 പേ​ർ
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യ 1220 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യു​ള്ള​ത്. ഇ​ന്ന​ലെ 15 പേ​രെ​യാ​ണ് പു​തു​താ​യി ഐ​സൊ​ലേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.
ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 197 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 60 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 183, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 138, റാ​ന്നി മേ​നാം​തോ​ട്ടം 66, പ​ന്ത​ളം അ​ർ​ച്ച​ന 128, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് 187, പെ​രു​നാ​ട് കാ​ർ​മ​ൽ 131, പ​ത്ത​നം​തി​ട്ട ജി​യോ 56, ഇ​ര​വി​പേ​രൂ​ർ 74 എ​ന്നി്ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ.

17148 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 17148 പേ​രാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 12706 ആ​ളു​ക​ൾ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്.
വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2106 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 2606 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തേ​വ​രെ പ​രി​ശോ​ധ​ന 1,00,622 പേ​രി​ൽ

ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ 1,00,622 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. ഇ​തി​ൽ 67416 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി​യു​ള്ള സ്ര​വ​ശേ​ഖ​ര​ണ​മാ​ണ്. 30620 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ ന​ട​ന്നു. 2045 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളും 56 സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​യും 485 റാ​പ്പി​ഡ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​യും ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്നി​ട്ടു​ണ്ട്.
മാ​ർ​ച്ച് എ​ട്ടി​ന് ജി​ല്ല​യി​ൽ ആ​ദ്യ കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടി​യ​ത്. സ​ന്പ​ർ​ക്ക​വ്യാ​പ​നം ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ൾ ആ​യി​രം ക​ട​ന്നു. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടാ​നാ​ണ് തീ​രു​മാ​നം. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല നി​ല​വി​ൽ സ​ന്പ​ർ​ക്ക​വ്യാ​പ​ന ഭീ​തി​യി​ൽ നി​ന്ന് വി​മു​ക്ത​മാ​ണെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട കേ​സു​ക​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ടൂ​ർ പോ​ലെ​യു​ള്ള ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണ്. പ​ത്ത​നം​തി​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടാ​നാ​ണ് തീ​രു​മാ​നം.
ഇ​ന്ന​ലെ മാ​ത്രം 1688 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ 842 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു വേ​ണ്ടി​യാ​ണ്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന 813 പേ​രി​ലും ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന 33 പേ​രി​ലും ന​ട​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ഇ​ന്ന​ലെ 650 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ 1643 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.