പു​റ​മ​റ്റം മുണ്ടമലയിലും കൃ​ഷി ന​ശി​പ്പി​ച്ചു
Monday, September 21, 2020 10:08 PM IST
പു​റ​മ​റ്റം: കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ തീ​രാ​ദു​രി​ത​ത്തി​ലാ​യി.

മ​ല​യോ​ര​ങ്ങ​ളെ​ന്നോ താ​ഴ് വാ​ര​ങ്ങ​ളെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് കാ​ലം കൃ​ഷി​യി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നും ഭാ​വി​യി​ൽ വ​രാ​ൻ പോ​കു​ന്ന ഭ​ക്ഷ്യ ക്ഷാ​മ​ത്തെ അ​തി​ജീ​വി​ക്കു​വാ​ൻ ക​ർ​ഷ​ക​ർ ഭൂ​മി ത​രി​ശി​ട​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യ അ​ധി​കൃ​ത​ർ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്പോ​ൾ നി​ശ​ബ്ദ​ത​യി​ലാ​ണ്.

മു​ണ്ട​മ​ല, ക​വു​ങ്ങും​പ്ര​യാ​ർ, കാ​ദേ​ശ് മ​ല, ക​രി​ങ്കു​റ്റി​മ​ല, സ​മീ​പ പ്ര​ദേ​ശ​മാ​യ കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡാ​യ ഐ​രാ​ക്കാ​വ് ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ൾ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വി​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ വ്യ​ക്തി​ക​ളു​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​താ​ണ് പ​ന്നി​ക​ൾ പെ​രു​കു​വാ​ൻ കാ​ര​ണം. പു​ര​യി​ട​ങ്ങ​ൾ താ​വ​ള​മാ​ക്കു​ന്ന പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. ത​രി​ശു​കി​ട​ക്കു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​ക​ൾ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കു​വാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും പാ​ലി​ക്ക​പ്പെ​ടാ​തി​രു​ന്നാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ണ്ട​മ​ല റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക​ളി​ലോ മ​റ്റോ ഉ​ൾ​പ്പെ​ടു​ത്തി കാ​ട് തെ​ളി​ച്ച് വ​സ്തു ഉ​ട​മ​ക​ളി​ൽ നി​ന്നും അ​തി​നു​ള്ള പ​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഈ​ടാ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ അ​ട​ക്കം കൃ​ഷി ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ അ​ധി​കൃ​ത​ർ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു വേ​ണ്ട പി​ന്തു​ണ ന​ൽ​കു​ന്നി​ല്ല.

ഇ​തു സം​ബ​ന്ധി​ച്ച് വീ​ണ്ടും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​ന്നും അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നും മു​ണ്ട​മ​ല റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ അ​ന​വ​ധി ക​ത്തു​ക​ൾ, കൃ​ഷി, വ​നം മ​ന്ത്രി​മാ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും അ​യ​യ്ക്കാ​നും തീ​രു​മാ​നി​ച്ചു.

കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് നീ​തി​പൂ​ർ​വ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തു വ​രെ ഈ ’​ക​ത്ത​യ​പ്പു സ​മ​രം’ തു​ട​രു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പാ​സ്റ്റ​ർ കെ. ​എം. ഉ​മ്മ​ൻ, സാ​ബു തോ​മ​സ്, ജി​ഫി​ൻ അ​ല​ക്സ് ജോ​ർ​ജ്, പാ​സ്റ്റ​ർ വി. ​കെ. ഏ​ബ്ര​ഹാം, റോ​ബി​ൻ സി. ​വ​ർ​ഗീ​സ്, റ്റി. ​കെ. അ​നീ​ഷ് കു​മാ​ർ, സി.​എ.​ഫി​ലി​പ്പ്, ബാ​ലാ​മ​ണി ജി. ​നാ​യ​ർ, ശാ​ന്ത​മ്മ മാ​ത്യു, ഉ​ഷാ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.