പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വെ​ള്ളം ക​യ​റി; പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു
Tuesday, September 22, 2020 10:27 PM IST
തി​രു​വ​ല്ല: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ വെ​ള്ളം ക​യ​റി​യ​ത് മൂ​ലം പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ വ​ശ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​റി​യി​ലും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലു​മ​ട​ക്കം വെ​ള്ളം ക​യ​റി​യ​താ​ണ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ പ​തി​വാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​താ​ണ് കെ​ട്ടി​ട​ത്തി​ൽ വെ​ള്ളം ക​യ​റാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു.

കെ​ട്ടി​ട​ത്തി​നു മു​മ്പി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കാ​വും​ഭാ​ഗം - ചാ​ത്ത​ങ്ക​രി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലൂ​ടെ ടോ​റ​സ് അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ വെ​ള്ളം പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്ക് വെ​ള്ളം ത​ള്ളി ക​യ​റു​ന്ന​ത് ഏ​റെ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വെ​ള്ള​ക്കെ​ട്ട് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​മ്പി​ല​ട​ക്കം പ​തി​വാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര മാ​ർ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നും ക​ലു​ങ്കു​ക​ൾ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന​മാ​യി 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ക​രാ​ർ ന​ട​പ​ടി വ​രെ പൂ​ർ​ത്തി​യാ​യി​യി​രു​ന്നു.

വാ​ച്ചാ​ൽ തോ​ടു​ക​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ ന​ട​ത്താ​ൻ ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് ത​യാ​റാ​കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സ് പ​ടി​ക്ക​ല​ട​ക്കം സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ജോ​സ് പ​റ​ഞ്ഞു.