പെ​യ്തി​റ​ങ്ങി​യ​ത് ക​ന​ത്ത മ​ഴ
Tuesday, September 22, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. മ​ഴ മാ​പി​നി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​ന്നി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 53 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച​യും പു​ല​ർ​ച്ചെ​യും മ​ഴ ശ​ക്ത​മാ​യി​രു​ന്നു. അ​യി​രൂ​ർ കു​രു​ടാ​മ​ണ്ണി​ൽ മ​ഴ​മാ​പി​നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് 29.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്.
ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ക്കി സം​ഭ​ര​ണി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ 70 മി​ല്ലി​മീ​റ്റ​റും പ​ന്പ​യി​ൽ 86 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. ഇ​തോ​ടെ സം​ഭ​ര​ണി​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​ന്പ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ദി​ക​ൾ ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ കോ​സ് വേ​ക​ളി​ലും വെ​ള്ളം ക​യ​റി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ റോ​ഡു​ക​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടും യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ആ​റ·ു​ള മാ​ല​ക്ക​ര​യി​ൽ നി​ന്നു ല​ഭി​ച്ച ക​ണ​ക്കു​ക​ളി​ൽ പ​ന്പ​യി​ലെ ജ​ല​നി​ര​പ്പ് 4.31 മീ​റ്റ​റാ​ണ്. അ​ഞ്ച് മീ​റ്റ​ർ എ​ത്തു​ന്പോ​ൾ മാ​ത്ര​മേ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ള്ളൂ. മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ 4.68 മീ​റ്റ​റാ​യി​രു​ന്നു. അ​ഞ്ച് മീ​റ്റ​റി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.
അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലാ​ണ് മു​ന്ന​റി​യി​പ്പ് നി​ല​യി​ലും അ​ധി​കം വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.01 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. ഒ​ന്പ​ത് മീ​റ്റ​ർ ക​ഴി​യു​ന്പോ​ൾ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ണ്ട്.