സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​ന പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ ആ​ദ്യ ബാ​ച്ചി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, September 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ ആ​ദ്യ ബാ​ച്ചി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു.
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് നി​ര്‍​വ​ഹി​ച്ചു.
ക​ള​ക്ട​റേ​റ്റി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഷി​ജോ കു​ര്യ​ന്‍, ടോം ​ത​ങ്ക​ച്ച​ന്‍, ദീ​പി​ക എം. ​നാ​യ​ര്‍, അ​നു​ഗ്ര​ഹ അ​ന്നാ തോ​മ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി​യ​ത്.
325 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​ന ട്രെ​യി​നിം​ഗ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ 19, തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 131, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 45, റാ​ന്നി താ​ലൂ​ക്കി​ല്‍ 22, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 32, കോ​ന്നി താ​ലൂ​ക്കി​ല്‍ 28 വി​ദ്യാ​ര്‍​ഥി​ക​ളും താ​ലൂ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത 48 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ക.
അ​ധി​കൃ​ത​രി​ല്‍ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ത​തു താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​പ്പ​റ്റാം. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി ​ചെ​ല്‍​സാ​സി​നി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.