യു​ഡി​എ​ഫ് സ​മ​ര​ങ്ങ​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​നു കാ​ര​ണം: എ​ൽ​ഡി​എ​ഫ് ‌
Thursday, September 24, 2020 10:12 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ക്ര​മ സ​മാ​ധാ​നം ത​ക​ർ​ക്കു​വാ​നും കോ​വി​ഡ് വ്യാ​പ​നം ല​ക്ഷ്യ​മി​ട്ടുമാണ് യു​ഡി​എ​ഫ്, ബി​ജെ​പി സ​മ​ര​ങ്ങ​ൾ​നടത്തുന്നതെന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മ​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ അ​ര​ങ്ങേ​റി​യ സ​മ​ര​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണു ന​ട​ന്ന​ത്. ‌
പ്ര​തി​ഷേ​ധം റോ​ഡി​ലാ​ണെ​ങ്കി​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി നി​രീ​ക്ഷ​ണം യു​ഡി​എ​ഫ് ബി​ജെ​പി നേ​താ​ക്ക​ൾ കാ​റ്റി​ൽ പ​റ​ത്തി. സ​മ​ര​ങ്ങ​ൾ നേ​രി​ട്ട പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ക്കൂ​ട്ട​ർ​ക്കാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.‌
കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ രാ​ജ്യ വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു വ​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 29ന് ​ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ട​യ്മ സം​ഘ​ടി​പ്പി​ക്കും. ‌
ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല, കെ.​പി. ഉ​ദ​യ​ഭാ​നു, എ.​പി. ജ​യ​ൻ, ടി.​കെ​ജി. നാ​യ​ർ, ജോ ​എ​ണ്ണ​യ്ക്കാ​ട്, ഷാ​ഹു​ൽ ഹ​മീ​ദ്, ക​രി​ന്പ​നാം​കു​ഴി ശ​ശി​ധ​ര​ൻ നാ​യ​ർ, സാ​ജു അ​ല​ക്സാ​ണ്ട​ർ, രാ​ജു നെ​ടു​വ​ന്പു​റം, ബി​ജു മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌