അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ നാ​ളെ ‌‌
Thursday, September 24, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ഇ. ​ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ 42 -ാമ​ത് അ​നു​സ്മ​ര​ണ​വും തി​രു​വ​ല്ല എം​എ​ൽ​എ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മാ​മ്മ​ൻ മ​ത്താ​യി​യു​ടെ 17 -ാമ​ത് അ​നു​സ്മ​ര​ണ​വും സം​യു​ക്ത​മാ​യി നാ​ളെ നി​ര​ണം സെ​ന്‍റ് തോ​മ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് അ​റി​യി​ച്ചു.‌
പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​ യ്യും.
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌