മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ സൗ​രോ​ർ​ജ്ജ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും ‌‌
Thursday, September 24, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കോ​ട്ട​യം എ​മി​റേ​റ്റ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​രോ​ർ​ജ്ജ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും.
വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ഒ​രു​വ​ർ​ഷം മു​ന്പ് 18 കു​ടും​ബ​ങ്ങ​ളാ​ണ് മ​ഞ്ഞ​ത്തോ​ട് കോ​ള​നി​യി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് ആ​ളു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​ര​വ​സ്ഥ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ട്െ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ‌
നാ​ളെ രാ​വി​ലെ 11ന് ​മ​ന്ത്രി കെ. ​രാ​ജു സൗ​രോ​ർ​ജ്ജ​വി​ള​ക്കു​ക​ൾ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കും. ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​സി.​പി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ഗോ​ത്ര​പ​ഠ​ന​ശാ​ല​യ്ക്കു​ള്ള സൗ​രോ​ർ​ജ്ജ​വി​ള​ക്ക് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യും മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് യൂ​ണി​റ്റ്, സോ​ളാ​ർ ട​ച്ച് എ​ന്നി​വ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹും കൈ​മാ​റും.60 ല​ക്ഷം രൂ​പ​യു​ടെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ക്കൊ​ല്ലം ല​യ​ണ്‍​സ് ക്ല​ബ് കോ​ട്ട​യം എ​മി​റേ​റ്റ്സ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ നൂ​റി​പ​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് ഡ​യ​ലാ​സി​സി​നാ​വ​ശ്യ​മാ​യ ഡ​യ​ലൈ​സ​ർ, ബ്ല​ഡ് ട്യൂ​ബിം​ഗ് എ​ന്നി​വ അ​ട​ങ്ങു​ന്ന കി​റ്റ് ന​ൽ​കി.
മ​റ്റു വി​വി​ധ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ൾ, ഭ​വ​ന​നി​ർ​മാ​ണം, ഭ​വ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്തു.‌
ചീ​ഫ് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. മോ​ഹ​ന​ൻ​പി​ള്ള, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ.​എ. തോ​മ​സ്, ട്ര​ഷ​റാ​ർ പി.​സി. ചാ​ക്കോ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌