തി​രു​വ​ല്ല​യി​ലെ വ്യാ​ജ​നോ​ട്ട് നി​ർ​മാ​ണം നാ​ലു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Friday, September 25, 2020 10:10 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ കു​റ്റ​പ്പു​ഴ​യി​ൽ ഹോം ​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു വ​ന്ന വ്യാ​ജ​നോ​ട്ട് നി​ർ​മാ​ണ​ക്കേ​സി​ൽ നാ​ലു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ആ​റു​പേ​രെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തു. 3.94 ലക്ഷം രൂപയും സംഘാംഗങ്ങളിൽ നിന്നു കണ്ടെടുത്തു.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി ശ്രീ​ക​ണ്ഠ​പു​രം ചെ​ന്പേ​ലി ത​ട്ട​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ എ​സ്. ഷി​ബു (43), ഷി​ബു​വി​ന്‍റെ ഭാ​ര്യ സു​ക​ന്യ (നി​മി​ഷ- 31), ഷി​ബു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ത​ട്ടാ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ എ​സ്. സ​ജ​യ​ൻ (35), കൊ​ട്ട​ര​ക്ക​ര ജ​വ​ഹ​ർ ന​ഗ​ർ ഗാ​ന്ധി മു​ക്ക് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ സു​ധീ​ർ (40 )എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത് . കേ​സി​ൽ വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ ഷി​ബു​വി​ന്‍റെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി കൊ​ടു​ങ്ങൂ​ർ ത​ട്ടാ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ സ​ജി (38) ഉ​ൾ​പ്പ​ടെ അ​ഞ്ചു പേ​രാ​ണ് നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യ​ത്. സം​ഘ​ത്തോ​ടൊ​പ്പം ഇ​ന്ന​ലെ പി​ടി​കൂ​ടി​യ ര​ണ്ട് സ്ത്രീ​ക​ളെ​യും ഒ​രു പു​രു​ഷ​നെ​യും കേ​സി​ൽ പ്ര​തി​ക​ള​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ട്ട​യ​ച്ചു. സം​ഘം ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സ​ജി​ റിമാൻഡിലായി.

ഇന്നലെ അറസ്റ്റിലായവ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ൻ പ​റ​ഞ്ഞു.