സം​വ​ര​ണ വാ​ർ​ഡു​ക​ളി​ലെ ന​റു​ക്കെ​ടു​പ്പ് 28 മു​ത​ൽ
Friday, September 25, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട:ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ന് ന​റു​ക്കെ​ടു​പ്പ് 28, 29, 30, ഒ​ക്ടോ​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്തും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ള​ക്ടേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.
സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഓ​രോ പ്ര​തി​നി​ധി​ക​ൾ​ക്ക് ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാം.
ഓ​രോ ബ്ലോ​ക്കി​നു കീ​ഴി​ൽ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ന​റു​ക്കെ​ടു​പ്പി​നു​ള്ള സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് 28, 29, 30 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ക. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു രാ​വി​ലെ 10 മു​ത​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ർ​ഡു​ക​ളി​ലെ ന​റു​ക്കെ​ടു​പ്പ് വൈ​കു​ന്നേ​രം നാ​ലി​നു​മാ​ണ് ന​ട​ക്കു​ന്ന​ത്. 28ന് ​രാ​വി​ലെ 10 മു​ത​ൽ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 28ന് ​ഉ​ച്ച​യ്ക്ക് 12.20 മു​ത​ൽ കോ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള​ലെ​യും 29ന് ​രാ​വി​ലെ 10 മു​ത​ൽ കോ​യി​പ്രം ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 11.30 മു​ത​ൽ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 1.30 മു​ത​ൽ റാ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നറുക്കെടുപ്പ് നടത്തും.
30ന് ​രാ​വി​ലെ 10 മു​ത​ൽ ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 11.45 മു​ത​ൽ പ​ന്ത​ളം ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സം​വ​ര​ണ വാ​ർ​ഡു​ക​ളി​ലെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.
ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ൽ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടേ​യും 10.30 മു​ത​ൽ കോ​യി​പ്രം ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടേ​യും 11 മു​ത​ൽ പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടേ​യും 11.30 മു​ത​ൽ ഇ​ല​ന്തൂ​ർ ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടേ​യും 12 മു​ത​ൽ റാ​ന്നി ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടേ​യും 12.30 മു​ത​ൽ കോ​ന്നി ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെയും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ പ​ന്ത​ളം ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെയും 2.30 മു​ത​ൽ പ​റ​ക്കോ​ട് ബ്ലോ​ക്കി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ​യും ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.