പി​എം റോ​ഡി​ലെ പ​ണി​ക​ളെ മ​ഴ സാ​ര​മാ​യി ബാ​ധി​ച്ചു ; പ്ലാ​ച്ചേ​രി, കോ​ന്നി റീ​ച്ചി​ല്‍ മെ​ല്ല​പ്പോ​ക്ക്
Sunday, September 27, 2020 10:22 PM IST
റാ​ന്നി: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യി പ​ണി​യു​ന്ന പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചു​ക​ളി​ലെ പ​ണി​ക​ളെ മ​ഴ സാ​ര​മാ​യി ബാ​ധി​ച്ചു.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​നു മു​മ്പ് അ​വ​സാ​ന​വ​ട്ട സ​ര്‍​വേ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പ​ണി​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നു എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ര​ണ്ടു മാ​സ​ത്തോ​ളം ത​ട​സം നേ​രി​ട്ടെ​ങ്കി​ലും തു​ട​ര്‍​ന്ന് പ​ണി​ക​ള്‍ വേ​ഗ​ത്തി​ലാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന മ​ഴ പ​ണി​ക​ള്‍​ക്ക് കാ​ല​താ​മ​സം വ​രു​ത്തു​ക​യാ​ണ്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നു വേ​ണ്ടി​യെ​ടു​ത്ത കു​ഴി​ക​ള്‍ മ​ഴ​വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങി നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ വെ​ള്ളം മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വ​റ്റി​ച്ചാ​ണ് പ​ല​യി​ട​ത്തും പ​ണി​ക​ള്‍ തു​ട​രു​ന്ന​ത്.

റോ​ഡി​ലെ വ​ള​വു​ക​ള്‍ നേ​രെ​യാ​ക്കി പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണി​ടീ​ല്‍ ജോ​ലി​ക​ള്‍ ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം ഏ​റ്റ​ടു​ത്ത മ​ണ്‍​തി​ട്ട​ക​ള്‍ മ​ണ്ണ് മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ല്‍ മ​ഴ​വെ​ള്ളം കു​ടി​ക​ല​ര്‍​ന്ന് റോ​ഡി​ല്‍ ചെ​ളി​ക്കു​ളം ത​ന്നെ രൂ​പ​പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ല്‍ കോ​ന്നി - പ്ലാ​ച്ചേ​രി റീ​ച്ചി​ല്‍ 30 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് റോ​ഡി​ന്‍റെ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത് ഇ​തി​നാ​യി 297 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യു​ള്ള​ത്.

റോ​ഡി​ലെ വ​ലി​യ വ​ള​വു​ക​ള്‍ നി​വ​ര്‍​ത്ത് സം​ഭ​ക്ഷ​ണ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് പ​ണി​യു​ന്ന​ത്. പ​ത്ത് മി​റ്റ​ര്‍ വീ​തി​യി​ല്‍ ടാ​റിം​ഗും, ഒ​രു മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഓ​ട​യും നി​ര്‍​മി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ണ് പ​ണി​യു​ന്ന​ത്.

റോ​ഡി​ന്‍റെ പ​ണി​ക​ള്‍ ഇ​കെ​കെ ക​മ്പി​നി​യാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്, ചി​ല ജോ​ലി​ക​ള്‍ ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. നി​ര്‍​മാ​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​ക്കും മൈ​ല​പ്ര​യ്ക്കും മ​ധ്യേ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി ത​ട​ഞ്ഞി​രി​ക്കു​ക​യു​മാ​ണ്.

ഉ​തി​മൂ​ടി​നും ബ്ലോ​ക്ക് പ​ടി​ക്കും മ​ധ്യേ നി​ര്‍​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ ത​ട​സ​മാ​യ​ത്.

ഇ​തോ​ടെ റോ​ഡി​ന്‍റെ അ​വ​സ്ഥ യാ​ത്ര​ക്കാ​ര്‍​ക്കു വി​ന​യാ​കു​ന്നു.

മ​ഴ പെ​യ്യു​ന്ന​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന ചെ​ളി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​തും പ​തി​വാ​യി.