കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് പ്ര​തി​ഷേ​ധ ധ​ര്‍​ണ നാ​ളെ
Sunday, September 27, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ലും ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു നേ​രെ​യു​ള്ള അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തും.
കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളു​ടെ നി​ല​പാ​ടു​ക​ളും ആ​ശ്വാ​സ​ക​ര​മ​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് സ​ഹ​ക​ര​ണ​മേ​ഖ​ല​യ്ക്ക് ക​ടു​ത്ത​പ്ര​ഹ​രം ഏ​ല്‍​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ​മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ കു​റു​ങ്ങ​പ്പ​ള്ളി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.
സ​ബ്സ്റ്റാ​ഫ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് 1:4 നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക, ദി​നം​പ്ര​തി ക​ള​ക്ഷ​ന്‍ ഏ​ജ​ന്റു​മാ​രു​ടെ​യും അ​പ്രൈ​സ​ര്‍​മാ​രു​ടെ​യും അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക, ക്രെ​ഡി​റ്റ് മേ​ഖ​ല​ക​ളി​ലെ​യും ക്ഷീ​ര​മേ​ഖ​ല​യി​ലെ​യും ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​ക, 2, 4 എ​ന്നീ ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.