കോ​വി​ഡ്കാ​ലം പ​ര​മ്പ​രാ​ഗ​ത ത​യ്യ​ല്‍​തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി
Sunday, September 27, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ക്ഷേ​ത്ര ഉ​ല്‍​സ​വ​ങ്ങ​ളി​ല്‍​അ​ല​ങ്കാ​ര ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​വും കോ​വി​ഡ് കാ​ല​ത്ത് വ​ഴി​മു​ട്ടി. ക്ഷേ​ത്ര ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ​ര​മ്പ​രാ​ഗ​ത​മാ​യി അ​ല​ങ്കാ​ര തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി കു​ള​ന​ട​യി​ല്‍ ജീ​വി​ത​വ​ര്‍​ക്‌​സ് എ​ന്ന പേ​രി​ല്‍ ക്ഷേ​ത്ര അ​ല​ങ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​യ്യ​ല്‍ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന കാ​ര​യ്ക്കാ​ട് ആ​നാ​ട്ടു​ത​ട​ത്തി​ല്‍ പി.​കെ.​വാ​സു​ക്കു​ട്ട​നും കു​ടും​ബ​വും ഇ​ന്ന് ദു​രി​ത​ക്ക​യ​ത്തി​ലാ​ണ്.

ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ​ന്ന് വാ​സു​ക്കു​ട്ട​ന്‍ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ ജോ​ലി​ക​ളും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ നെ​റ്റി​പ്പ​ട്ടം, ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ളി​ക്കു​ന്ന നെ​റ്റി​പ്പ​ട്ടം, തി​ട​മ്പ് , കൊ​ടി, കു​ട, കൊ​ടി​ക്ക​യ​ര്‍, എ​ഴു​ന്ന​ള​ത്തി​നു​ള്ള ജീ​വി​ത, മു​ള​ക്കു​ട, ചി​ത്ര​വ​ര്‍​ണ​ക്കു​ട, തേ​രി​ന്റെ അ​ല​ങ്കാ​ര പ​ണി​ക​ള്‍, മെ​ഴു​വെ​ട്ട​ക്കു​ട, ആ​ല​വ​ട്ടം, വെ​ഞ്ചാ​മ​രം എ​ന്നി​വ​യും വാ​സു​ക്കു​ട്ട​ന്‍ ചെ​യ്തു വ​ന്നി​രു​ന്നു.

പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളാ​യ ശ​ബ​രി​മ​ല, പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്രം, ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്രം, ചെ​ങ്ങ​ന്നൂ​ര്‍ മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്രം, തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്രം, മ​ല​യാ​ല​പ്പു​ഴ ദേ​വീ​ക്ഷേ​ത്രം, കോ​ട്ട​യം തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്രം, ഏ​റ്റു​മാ​നൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്രം, കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്രം തു​ട​ങ്ങി ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ജോ​ലി​ക​ളാ​ണ്‌ ചെ​യ്തു​വ​ന്നി​രു​ന്ന​ത്. കോ​വി​ഡ്കാ​ലം തു​ട​ങ്ങി​യ​തി​ല്‍ പി​ന്നെ ക്ഷേ​ത്ര​ങ്ങ​ള്‍ എ​ല്ലാം അ​ട​യ്ക്കു​ന്ന സ്ഥി​തി​യി​ല്‍ എ​ത്തി. സ​ഹാ​യ​ത്തി​നാ​യു​ണ്ടാ​യി​രു​ന്ന തൊ​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​ണ്.
മ​ഹാ​മാ​രി കാ​ര​ണം പ​ര​മ്പ​രാ​ഗ​ത​മാ​യ ത​യ്യ​ല്‍ തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് മ​റ്റൊ​രു തൊ​ഴി​ലും ല​ഭി​ക്കാ​തെ വ​ല​യു​ന്ന​ത്.

മ​ഹാ​മാ​രി ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള വെ​ല്ലു​വി​ളി ഏ​തു​കാ​ല​ത്ത് മാ​റു​മെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ജീ​വി​തം​ത​ന്നെ വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​യി ഇ​വ​ര്‍.