എ​ൽ​ഡി​എ​ഫ് ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ഇ​ന്ന് ‌
Monday, September 28, 2020 9:55 PM IST
‌പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ഇ​ന്നു രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌
ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​പി. ഉ​ദ​യ​ഭാ​നു, എ.​പി. ജ​യ​ൻ, അ​ല​ക്സ് ക​ണ്ണ​മ​ല, ക​രി​ന്പ​നാ​കു​ഴി ശ​ശി​ധ​ര​ൻ നാ​യ​ർ, മു​ണ്ട​യ്ക്ക​ൽ ശ്രീ​കു​മാ​ർ, സാ​ജു അ​ല​ക്സാ​ണ്ട​ർ, ജോ ​എ​ണ്ണ​യ്ക്കാ​ട്, രാ​ജു നെ​ടു​വ​ന്പു​റം, ബി​ജു മു​സ്ത​ഫ, ബാ​ബു പ​റ​യ​ത്തു​കാ​ട്ടി​ൽ, എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ർ, വീ​ണാ ജോ​ർ​ജ്, കെ.​യു. ജ​നീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ‌‌