ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണ വാ​ർ​ഡു​ക​ൾ നി​ശ്ച​യി​ച്ചു തു​ട​ങ്ങി ‌
Monday, September 28, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ മ​ല്ല​പ്പ​ള്ളി, കോ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു.‌
മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​നി​ക്കാ​ട്, ക​വി​യൂ​ര്‍, കൊ​റ്റ​നാ​ട്, ക​ല്ലൂ​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍, കു​ന്ന​ന്താ​നം, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും കോ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​ലെ കോ​ന്നി, അ​രു​വാ​പ്പു​ലം, പ്ര​മാ​ടം, മൈ​ല​പ്ര, വ​ള്ളി​ക്കോ​ട്, ത​ണ്ണി​ത്തോ​ട്, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും സം​വ​ര​ണ​വാ​ര്‍​ഡു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ആ​ദ്യ​ദി​വ​സം ന​ട​ന്ന​ത്. സ്ത്രീ ​സം​വ​ര​ണ വാ​ര്‍​ഡു​ക​ളാ​ണ് ആ​ദ്യം ന​റു​ക്കെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് പ​ട്ടി​ക​ജാ​തി സംവരണ വാർഡുകളും നിശ്ചയിച്ചു.
സംവരണ വാർഡുകൾ - ‌
‌ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ൾ- വാ​ർ​ഡ് ഒ​ന്ന് (ന​ല്ലൂ​ര്‍​പ​ട​വ്), മൂ​ന്ന് (ആ​നി​ക്കാ​ട്), നാ​ല് (നൂ​റോ​മ്മാ​വ്), ആ​റ് (കു​രു​ന്നം​വേ​ലി), ഏ​ഴ് (വാ​യ്പൂ​ര്), 12 (പാ​തി​ക്കാ​ട്). പ​ട്ടി​ക​ജാ​തി സ്ത്രീ : ​അ​ഞ്ച് (പു​ന്ന​വേ​ലി) പ​ട്ടി​ക ജാ​തി: പ​ത്ത് (പു​ല്ലു​കു​ത്തി).‌
‌ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - വാ​ര്‍​ഡ് ര​ണ്ട് (മു​ണ്ടി​യ​പ്പ​ള്ളി), ഏ​ഴ് (ക​വി​യൂ​ര്‍), എ​ട്ട് (ഞാ​ല്‍​ഭാ​ഗം), 11 (പ​ടി​ഞ്ഞാ​റ്റും​ശേ​രി), 12(പോ​ള​ച്ചി​റ), 13(മാ​കാ​ട്ടി​ക്ക​വ​ല). പ​ട്ടി​ക​ജാ​തി വ​നി​ത: അ​ഞ്ച്(​കോ​ട്ടൂ​ര്‍). പ​ട്ടി​ക​ജാ​തി: മൂ​ന്ന്‍ (പു​ന്നി​ലം).‌
‌കൊ​റ്റ​നാ​ട് ഗ്രാമപഞ്ചായത്ത്: വ​നി​താ സം​വ​ര​ണം: ഒ​ന്ന്(​അ​ത്യാ​ല്‍), അ​ഞ്ച്(​ക​ണ്ട​ന്‍​പേ​രൂ​ര്‍), എ​ട്ട്(​മ​ഠ​ത്തും​ചാ​ല്‍), പ​ത്ത്(​വെ​ള്ള​യി​ല്‍), 12(ചാ​ലാ​പ്പ​ള്ളി), 13(പു​ള്ളോ​ലി) പ​ട്ടി​ക​ജാ​തി വ​നി​ത: നാ​ല് (ക​രി​യം​പ്ലാ​വ്) പ​ട്ടി​ക​ജാ​തി: ആ​റ് (ക​ള​മ്പാ​ല). ‌
‌ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വ​നി​താ സം​വ​ര​ണം - ഒ​ന്ന്(​ചെ​ങ്ങ​രൂ​ര്‍), മൂ​ന്ന്(​മ​ടു​ക്കോ​ലി), ആ​റ്(​കും​ഭ​മ​ല), എ​ട്ട്(​മ​ഠ​ത്തും​ഭാ​ഗം വ​ട​ക്ക്), പ​ത്ത്(​ക​ല്ലൂ​ര്‍), 11(ചാ​ക്കോ​ഭാ​ഗം). പ​ട്ടി​ക​ജാ​തി വ​നി​ത: 12(ക​ട​മാ​ന്‍​കു​ളം). പ​ട്ടി​ക​ജാ​തി: ഏ​ഴ് (അ​മ്പാ​ട്ടു​ഭാ​ഗം).‌
‌കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - ര​ണ്ട്(​ശാ​സ്താം​കോ​യി​ക്ക​ല്‍), അ​ഞ്ച്(​മ​ല​മ്പാ​റ), ആ​റ്(​കോ​ട്ടാ​ങ്ങ​ല്‍ പ​ടി​ഞ്ഞാ​റ്), ഏ​ഴ്(​കോ​ട്ടാ​ങ്ങ​ല്‍ കി​ഴ​ക്ക്), എ​ട്ട്(​ചു​ങ്ക​പ്പാ​റ വ​ട​ക്ക്), ഒ​ന്പ​ത്(​ചു​ങ്ക​പ്പാ​റ തെ​ക്ക്), 11 (കു​മ്പി​ളു​വേ​ലി). പ​ട്ടി​ക​ജാ​തി: ഒ​ന്ന് (മേ​ലേ​പാ​ടി​മ​ണ്‍).‌
‌കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: മൂ​ന്ന്(​പാ​ല​യ്ക്ക​ത്ത​കി​ടി), അ​ഞ്ച്(​മു​ക്കൂ​ര്‍), ഏ​ഴ്(​ന​ട​യ്ക്ക​ല്‍), 11(കോ​ല​ത്ത്), 13(മൈ​ല​മ​ണ്‍), 14(തോ​ട്ട​പ്പ​ടി), 15(മാ​ന്താ​നം). പ​ട്ടി​ക​ജാ​തി വ​നി​ത: ഒ​ന്ന്(​വ​ള്ളി​ക്കാ​ട്) പ​ട്ടി​ക​ജാ​തി: നാ​ല് (കാ​ര​യ്ക്കാ​ട്).‌
‌മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: ര​ണ്ട്(​മ​ഞ്ഞ​ത്താ​നം), മൂ​ന്ന് (മ​ല്ല​പ്പ​ള്ളി ടൗ​ണ്‍), നാ​ല്(​മു​ട്ട​ത്തു​മ​ണ്‍), ഏ​ഴ്(​നാ​ര​ക​ത്താ​നി), ഒ​ന്പ​ത്(​കി​ഴ​ക്കേ​ക്ക​ര), 11(പു​ന്ന​മ​റ്റം), 14(നെ​ല്ലി​മൂ​ട്) . പ​ട്ടി​ക​ജാ​തി; പ​ത്ത് (കീ​ഴ് വാ​യ്പൂ​ര് ഈ​സ്റ്റ്).‌‌
കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​ത സം​വ​ര​ണം - മൂ​ന്ന്(​ചെ​ങ്ങ​റ), നാ​ല്(​അ​ട്ട​ച്ചാ​ക്ക​ല്‍), ഏ​ഴ്(​കൊ​ന്ന​പ്പാ​റ), എ​ട്ട്(​പ​യ്യ​നാ​മ​ണ്‍), ഒ​ന്പ​ത്(​പെ​രി​ഞൊ​ട്ട​യ്ക്ക​ല്‍), 13(വ​ക​യാ​ര്‍), 14(മ​ഠ​ത്തി​ല്‍​കാ​വ്), 17(മാ​മ്മൂ​ട്). പ​ട്ടി​ക​ജാ​തി വ​നി​ത: ആ​റ് (അ​തു​മ്പും​കു​ളം). പ​ട്ടി​ക​ജാ​തി: 18 (ചി​റ്റൂ​ര്‍).‌
‌അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - ഒ​ന്ന് (മു​ള​ക്കൊ​ടി​ത്തോ​ട്ടം), ര​ണ്ട്(​കു​മ്മ​ണ്ണൂ​ര്‍), അ​ഞ്ച്(​ക​ല്ലേ​ലി തോ​ട്ടം), ആ​റ് (ക​ല്ലേ​ലി), എ​ട്ട്(​അ​തി​രു​ങ്ക​ല്‍), 11(ഊ​ട്ടു​പാ​റ), 12(പു​ളി​ഞ്ചാ​ണി). പ​ട്ടി​ക​ജാ​തി വ​നി​ത: ഒ​ന്പ​ത് (മ്ലാ​ന്ത​ടം).​പ​ട്ടി​ക​ജാ​തി : ഏ​ഴ് (മു​തു​പേ​ഴു​ങ്ക​ല്‍).‌
‌മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: ഒ​ന്ന് (പേ​ഴു​ങ്കാ​ട്), നാ​ല് (മ​ണ്ണാ​റ​ക്കു​ള​ഞ്ഞി), അ​ഞ്ച്(​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ്), ആ​റ്(​കാ​റ്റാ​ടി വ​ലി​യ ത​റ), ഏ​ഴ്(​മൈ​ല​പ്ര സെ​ന്‍​ട്ര​ല്‍), 12(പി​എ​ച്ച്സി സ​ബ് സെ​ന്‍റ​ര്‍), 13(മു​ള്ള​ന്‍​ക​ല്ല്). പ​ട്ടി​ക​ജാ​തി: പ​ത്ത് (കാ​ക്കാം​തു​ണ്ട്).‌
‌വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - ഒ​ന്ന്(​ന​രി​യാ​പു​രം), മൂ​ന്ന്(​കൈ​പ്പ​ട്ടൂ​ര്‍ കി​ഴ​ക്ക്), ആ​റ്(​വാ​ഴ​മു​ട്ടം), ഏ​ഴ്(​കാ​ഞ്ഞി​ര​പ്പാ​റ), എ​ട്ട്(​കി​ട​ങ്ങേ​ത്ത്), പ​ത്ത്(​പൈ​നു​മ്മൂ​ട്), 13 (ക​ല്ലു​വി​ള). പ​ട്ടി​ക​ജാ​തി വ​നി​ത: 14 (വ​യ​ലാ​വ​ട​ക്ക്). പ​ട്ടി​ക​ജാ​തി: ര​ണ്ട് (കൈ​പ്പ​ട്ടൂ​ര്‍).‌
‌പ്ര​മാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - മൂ​ന്ന്(​പു​ളി​മു​ക്ക്), ആ​റ്(​തെ​ങ്ങു​കാ​വ്), ഏ​ഴ്(​വ​ട്ട​ക്കാ​വ്), എ​ട്ട്(​വെ​ള്ള​പ്പാ​റ), പ​ത്ത്(​ഇ​ള​പ്പു​പ്പാ​റ), 11(കൈ​ത​ക്ക​ര), 14(അ​ന്തി​ച്ച​ന്ത), 15(വി. ​കോ​ട്ട​യം), 19(പ്ര​മാ​ടം). പ​ട്ടി​ക​ജാ​തി വ​നി​ത: 17 (ളാ​ക്കൂ​ര്‍) പ​ട്ടി​ക​ജാ​തി: ര​ണ്ട് (പാ​ല​മ​റൂ​ര്‍).‌
‌ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം - ഒ​ന്ന്(​അ​ഞ്ചു​കു​ഴി), ര​ണ്ട്(​പ​ഞ്ചാ​യ​ത്ത്പ​ടി), മൂ​ന്ന്(​ക​രി​മാ​ന്‍​തോ​ട്), അ​ഞ്ച്(​തേ​ക്ക്തോ​ട് സെ​ന്‍​ട്ര​ല്‍), ഒ​ന്പ​ത്(​മ​ണ്ണീ​റ), 11(വി​കെ പാ​റ), 13 (മേ​ക്ക​ണ്ണം). പ​ട്ടി​ക​ജാ​തി: ഏ​ഴ് (പ​റ​ക്കു​ളം).‌
‌മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് : വ​നി​താ സം​വ​ര​ണം - ഏ​ഴ്(​കി​ഴ​ക്കു​പു​റം), എ​ട്ട്(​വെ​ട്ടൂ​ര്‍), 10 (വ​ട​ക്കു​പു​റം), 11(മ​ല​യാ​ല​പ്പു​ഴ ടൗ​ണ്‍), 13 (ചേ​റാ​ടി), 14 (കോ​ഴി​കു​ന്നം). പ​ട്ടി​ക​ജാ​തി ര​ണ്ട് (മു​ക്കു​ഴി). ‌
‌എ​ഡി​എം അ​ല​ക്സ് പി ​തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ഹ​രി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ഷാ​ജി, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​റു​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഓ​രോ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സം​വ​ര​ണ​മാ​യി​രു​ന്ന വാ​ർ​ഡു​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും നി​ശ്ചി​ത എ​ണ്ണം വാ​ർ​ഡു​ക​ൾ തി​ക​യാ​തെ വ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ​ത​വ​ണ മാ​ത്രം സം​വ​ര​ണ​മാ​യി​രു​ന്ന​വ വീ​ണ്ടും അ​തേ വി​ഭാ​ഗ​ത്തി​ൽ ന​റു​ക്കി​ടേ​ണ്ടി​വ​ന്നു. ര​ണ്ടു​ത​വ​ണ സം​വ​ര​ണ​മാ​യി​രു​ന്ന വാ​ർ​ഡു​ക​ളും മ​റ്റു​ത​ര​ത്തി​ലു​ള്ള സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്. ‌
ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 11.30 മു​ത​ല്‍ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 1.30 മു​ത​ല്‍ റാ​ന്നി ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ക്കും. ‌