ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന​യി​ലെ കു​റ​വ് രോഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും കു​റ​ച്ചു ‌‌
Monday, September 28, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 38 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 137 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും 31 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഞാ​യ​റാ​ഴ്ച കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ കു​റ​വാ​യി​രു​ന്ന​താ​ണ് ഇ​ന്ന​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കാ​ൻ കാ​ര​ണം. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച മൂ​ന്ന് റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. സ്വ​കാ​ര്യ ലാ​ബു​ക​ൾ മു​ഖ​ന ഞാ​യ​റാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ​യും നേ​ര​ത്തെ വ​രാ​നി​രു​ന്ന ഫ​ല​ങ്ങ​ളു​മാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 7292 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 5108 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
ഇ​തേ​വ​രെ 39 പേ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ഇ​തേ​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5522 ആ​യി. നി​ല​വി​ൽ 1728 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.‌
ഇ​തി​ൽ 1654 പേ​ർ ജി​ല്ല​യി​ലും 74 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.53 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 6.05 ശ​ത​മാ​ന​വു​മാ​ണ്. ‌

‌ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ അ​ഞ്ചു കേ​സു​ക​ൾ ‌‌

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. നേ​ര​ത്തെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലെ 26 പേ​രാ​ണ് മ​റ്റ് രോ​ഗി​ക​ൾ. ക്ല​സ്റ്റ​റു​ക​ളി​ൽ ക​ട​യ്ക്കാ​ട് ഒ​ന്നും ക​ല്ലി​പ്പാ​റ ക്വാ​റി​യി​ൽ ഒ​ന്നു​മാ​ണ് പു​തി​യ രോ​ഗി​ക​ൾ. ‌
ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​വ​രി​ൽ ക​ട​ന്പ​നാ​ട് നോ​ർ​ത്ത്, മ​ണ്ണ​ടി, തു​ന്പ​മ​ണ്‍, ക​ല്ലൂ​പ്പാ​റ നി​വാ​സി​ക​ളും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള ഒ​രാ​ളു​മാ​ണു​ള്ള​ത്.‌
ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​റ​ക്കോ​ട്, അ​യി​രൂ​ർ, വെ​ള്ളി​യ​റ, പു​തു​മ​ല, മ​ണ്ണ​ടി, കൂ​ട​ൽ, പു​ല്ലാ​ട്, കു​ന്പ​നാ​ട്, ക​ല്ലേ​ലി, കോ​ന്നി, പാ​ടി​മ​ണ്‍, ക​ട​യ്ക്കാ​ട്, സീ​ത​ത്തോ​ട്, രാ​മ​ൻ​ചി​റ, വെ​ച്ചൂ​ച്ചി​റ, വെ​ണ്‍​കു​റി​ഞ്ഞി, മ​ല​യാ​ല​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ണ്ട്. ‌

2539 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു ‌‌
ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ന​ലെ 2539 സ്ര​വ സാ​ന്പി​ളു​ക​ൾ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു.
1125 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളും 1359 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളും 46 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു.
സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​യി​ൽ ഒ​ന്പ​തു​പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.സ്വ​കാ​ര്യ​ലാ​ബു​ക​ളി​ൽ 927 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 2089 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌

‌വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 590 പേ​ർ ‌
‌കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന ക​ണ​ക്കു​ക​ൾ ഏ​റു​ന്പോ​ൾ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത കൂ​ടു​ത​ൽ പേ​രെ വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്.

ഇ​ന്ന​ലെ​വ​രെ 590 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 96 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 1695 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.‌
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി 208, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി 120, സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ റാ​ന്നി മേ​നാം​തോ​ട്ടം 79, പ​ന്ത​ളം അ​ർ​ച്ച​ന 69, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് 240, പെ​രു​നാ​ട് കാ​ർ​മ്മ​ൽ 93, പ​ത്ത​നം​തി​ട്ട ജി​യോ 101, ഇ​ര​വി​പേ​രൂ​ർ 20, അ​ടൂ​ർ ഗ്രീ​ൻ​വാ​ലി 79 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം. ‌

19110 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തി​ൽ 13725 പേ​രും വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ പെ​ട്ട​വ​രാ​ണ്. ‌