കു​ള​ന​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പു​തി​യ കെ​ട്ടി​ടം ‌
Monday, September 28, 2020 9:58 PM IST
‌പ​ത്ത​നം​തി​ട്ട: കു​ള​ന​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ടം വ​ലി​യ വി​ക​സ​ന​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. ‌
ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 55 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി 15 ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ര്‍​ക്കാ​രും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​കെ 70 ല​ക്ഷം രൂ​പ​യ്ക്കാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ‌
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്ത​പ്പെ​ടു​ന്ന കു​ള​ന​ട പി​എ​ച്ച്സി​യി​ല്‍ ദി​വ​സേ​ന 200 ല്‍ ​പ​രം രോ​ഗി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ഈ ​ആ​രോ​ഗ്യ കേ​ന്ദ്രം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. എം​സി റോ​ഡി​ന്‍റെ സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്ന രീ​തി​യി​ലും ഇ​തി​ന് വ​ള​രെ​യേ​റേ പ്രാ​ധാ​ന്യം ഉ​ണ്ട്. ധാ​രാ​ളം ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​ണ്. നി​ല​വി​ല്‍ 100 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പി​എ​ച്ച്സി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.‌
പു​തി​യ ഒ​പി ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​നാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ട് ഒ​പി റൂ​മു​ക​ളും ഫാ​ര്‍​മ​സി സ്റ്റോ​ര്‍, ഫാ​ര്‍​മ​സി ഡി​സ്പെ​ന്‍​സ​റി, ലാ​ബ്, ന​ഴ്സ​സ് സ്റ്റേ​ഷ​ന്‍, മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ര്‍ എ​ന്നി​വ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​വും, വെ​യ്റ്റിം​ഗ് ഏ​രി​യ​യും, ടോ​യ്‌​ല​റ്റു​ക​ളും ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. 2000 ച​തു​ര​ശ്ര​യ​ടി​യി​ല്‍ കെ​ട്ടി​ടം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ‌
കു​ള​ന​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​ആ​ര്‍. മോ​ഹ​ന്‍​ദാ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ​ശി​ക​ല സു​രേ​ഷ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​റ്റി. പ്ര​വീ​ണ്‍ കു​മാ​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ശ്രീ​ല​താ മോ​ഹ​ന്‍, സ​ജി. പി. ​ജോ​ണ്‍, സൂ​സ​ന്‍ തോ​മ​സ്, എം.​കെ. വി​ശ്വ​ക​ല, എം.​എ​സ്. സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​ല​ത, സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ജീ​വ​രാ​ജ്, രാ​ജു ഉ​ള​നാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌