പോ​പ്പു​ല​ർ കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ആ​ല​പ്പു​ഴ​യി​ൽ പ്ര​ത്യേ​ക കോ​ട​തി ‌
Tuesday, September 29, 2020 10:28 PM IST
‌പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ​യി​ൽ പ്ര​ത്യേ​ക കോ​ട​തി അ​നു​വ​ദി​ച്ചു. പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ദി ​ഇ​ൻ​വെ​സ്റ്റ​ർ ആ​ക്ട് 2013 പ്ര​കാ​ര​മാ​ണ് കോ​ട​തി സ്ഥാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കേ​സു​ക​ളു​ൾ​പ്പെ​ടെ ഈ ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. നി​ല​വി​ൽ ചാ​ർ​ജ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ കേ​സു​ക​ളും പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക് മാ​റ്റും.‌
ഇ​തി​നി​ടെ നി​ക്ഷേ​പം തി​രി​കെ ല​ഭി​ക്കാ​ൻ​വേ​ണ്ടി​യു​ള്ള സ​മ്മ​ർ​ദം ഏ​റു​ക​യാ​ണ്.
എ​ന്നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ മാ​ത്ര​മേ ഇ​തു ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.വ​യോ​ധി​ക​രും പെ​ൻ​ഷ​ൻ​കാ​രും അ​ട​ക്കം ജീ​വി​ത​ത്തി​ൽ പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു നി​ക്ഷേ​പം ന​ട​ത്തി​യ​വ​രാ​ണ് പ​രാ​തി​ക്കാ​രി​ലേ​റെ​യും.
മ​ക്ക​ളു​ടെ വി​വാ​ഹ, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കു നി​ക്ഷേ​പം ന​ട​ത്തി​യ​വ​രു​ണ്ട്. പ്ര​തി​മാ​സ ചി​കി​ത്സ, മ​റ്റു ചെ​ല​വു​ക​ൾ എ​ന്നി​വ​യ്ക്കു പ​ലി​ശ എ​ടു​ക്കാ​ൻ നി​ക്ഷേ​പി​ച്ച വ​യോ​ധി​ക​രു​ണ്ട്. അ​പ​ക​ട മ​ര​ണം, അ​ത്യാ​ഹി​ത​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു ല​ഭി​ച്ച ധ​ന​സ​ഹാ​യം നി​ക്ഷേ​പി​ച്ച​വ​രു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ജീ​വി​ത​ത്തി​ൽ പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ഉ​യ​ർ​ന്ന പ​ലി​ശ ല​ഭി​ക്കാ​ൻ നി​ക്ഷേ​പി​ച്ച​വ​രാ​ണ് പ്ര​തി​സ​ന്ധി​യു​ടെ പ​ടു​കു​ഴി​യി​ലാ​യ​ത്. ഇ​വ​രു​ടെ നി​ക്ഷേ​പം എ​ത്ര​യും​വേ​ഗം തി​രി​കെ ല​ഭി​ക്കു​ക​യെ​ന്ന​താ​ണ് ആ​വ​ശ്യം. ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ​ല​രും പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ൽ എ​ല്ലാ​ദി​വ​സ​വും എ​ത്തു​ന്നു​ണ്ട്.‌
പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ശാ​ഖ​ക​ളി​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പ​ണ​യം വ​ച്ച​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ണ​യം വ​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ന് അ​നു​സ​രി​ച്ച് ഇ​വ​ർ​ക്ക് വാ​യ്പ​യാ​യി പോ​ലും തു​ക ല​ഭി​ച്ചി​ട്ടി​ല്ല. പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ തി​രി​കെ​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​ണി​വ​ർ. ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ പ​രാ​തി​ക​ൾ നീ​ളു​ന്നു. ‌