വീ​ടു​ക​ളി​ല്‍ ചി​കി​ത്സ സു​ര​ക്ഷി​തം‌
Thursday, October 22, 2020 11:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​കെ​യു​ള​ള രോ​ഗി​ക​ളു​ടെ പ​കു​തി​യി​ല​ധി​കം വ​രും. ഇ​തി​നോ​ട​കം മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ ചി​കി​ത്സാ​കാ​ലം സു​ര​ക്ഷി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ‌

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​രെ​യാ​ണ് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​വ​രു​ടെ രോ​ഗ​വി​വ​ര​ങ്ങ​ള്‍ ദി​വ​സ​വും പ്ര​ദേ​ശ​ത്തെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ല​യി​രു​ത്തും. അ​താ​തു പ്ര​ദേ​ശ​ങ്ങളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഫോ​ണ്‍ ന​മ്പ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ​യും, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള രോ​ഗി​ക​ള്‍ അ​റി​ഞ്ഞി​രി​ക്ക​ണം. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ഈ ​ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച് അ​റി​യി​ക്ക​ണം. കൂ​ടാ​തെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രാ​യ 0468 2228220 ലേ​ക്കും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.‌‌