ജി​ല്ലാ​ത​ല അ​വാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്ന് ‌
Thursday, October 22, 2020 11:37 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ​ത​ല അ​വാ​ര്‍​ഡു​ക​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വ​ള​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യും. കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മി​ക​ച്ച യൂ​ത്ത്ക്ല​ബ്, യു​വാ​ക്ല​ബ്, യു​വാ കാ​ര്‍​ഷി​ക ക്ല​ബ്, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കൃ​ഷി ന​ട​ത്തി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് അ​വാ​ര്‍​ഡ്. മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​ള​ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര​നാ​യ ഷി​ജി​ന്‍ വ​ര്‍​ഗീ​സി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ‌