കൊ​ടു​മ​ണ്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍
Thursday, October 22, 2020 11:39 PM IST
‌പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്ണി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്നു. 14.10 കോ​ടി രൂ​പ കി​ഫ്ബി​യി​ല്‍ നി​ന്നു വി​നി​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​ന്ന​ത്. ‌കി​ഫ്ബി​യി​ല്‍ പ​ണി​തീ​രു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്റ്റേ​ഡി​യ​മാ​ണ് കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യം.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യി​ലൂ​ടെ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത അ​ഞ്ച​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ശേ​ഷം കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി സ്റ്റേ​ഡി​യ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് ക​ളി​ക്ക​ളം ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ സ്ഥ​ല​വും പ​ണി പൂ​ര്‍​ത്തി​യാ​കാ​തെ കി​ട​ന്നി​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ നി​ര്‍​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.
തു​ട​ര്‍​ന്ന് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി തു​ക 14.10 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. ‌

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി അ​വി​ടെ കു​ട്ടി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​നം ന​ട​ക്കു​ന്നു​ണ്ട്.
ന​ല്ല പ​രി​ശീ​ല​ക​രെ ഉ​ള്‍​പ്പെ​ടെ ക​ണ്ടെ​ത്തി സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​വും പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യാ​ണു പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന​ത്. പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി ഒ​രു സ്‌​പോ​ര്‍​ട്‌​സ് ആ​ൻ​ഡ് ഗെ​യിം​സ് അ​ക്കാ​ഡ​മി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.‌

അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ട്, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍, വോ​ളി​ബോ​ള്‍ കോ​ര്‍​ട്ടു​ക​ള്‍, ര​ണ്ട് ഷ​ട്ടി​ല്‍ കോ​ര്‍​ട്ടു​ക​ള്‍, 400 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക്, ത്രോ, ​ജം​ബ് ഇ​ന​ങ്ങ​ള്‍​ക്കു​ള്ള സൗ​ക​ര്യം, ക​ളി​ക്കാ​ര്‍​ക്കു​ള്ള വി​ശ്ര​മ​മു​റി​ക​ള്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക്, പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം, പൊ​തു​ആ​വ​ശ്യ​ത്തി​നു​ള്ള ടോ​യ്‌​ല​റ്റു​ക​ള്‍, ചു​റ്റു​മ​തി​ല്‍, ഫ്‌​ള​ഡ്‌​ലൈ​റ്റ് സം​വി​ധാ​നം, മ​ഴ​പെ​യ്താ​ല്‍ വെ​ള്ളം വാ​ര്‍​ന്നു പോ​കാ​നു​ള്ള സം​വി​ധാ​നം, ആ​ധു​നി​ക ജിം, ​ഗാ​ല​റി തു​ട​ങ്ങി ആ​ധു​നി​ക സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‌