തി​രു​വ​ല്ല ബൈ​പാ​സി​ൽ സി​ഗ്‌ന​ൽ ലൈ​റ്റു​ക​ൾ മി​ഴി​തു​റ​ന്നു ‌‌
Friday, October 23, 2020 10:18 PM IST
തി​രു​വ​ല്ല: കെ​എ​സ്ടി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന തി​രു​വ​ല്ല ബൈ​പാ​സി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ മി​ഴി തു​റ​ന്നു.
സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ബൈ​പാ​സി​ലൂ​ടെ​യു​ള​ള യാ​ത്ര സു​ഗ​മ​മാ​യി.
ബൈ​പാ​സി​ന്‍റെ തു​ട​ക്ക​ഭാ​ഗ​മാ​യ മ​ഴു​വ​ങ്ങാ​ട്ചി​റ മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്തേ​ത​ട​ക്കം നാ​ല് ജം​ഗ്ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്.
മ​ഴു​വ​ങ്ങാ​ട്ചി​റ കൂ​ടാ​തെ പു​ഷ്പ​ഗി​രി ജം​ഗ്‌​ഷ​ൻ, ബി ​വ​ൺ - ബി ​ടു ക​വ​ല, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ളാ​ണ് പ്ര​കാ​ശി​ച്ചു തു​ട​ങ്ങി​യ​ത്.
30 മു​ത​ൽ 45 സെ​ക്ക​ൻ​ഡ് വ​രെ​യു​ള്ള സ​മ​യ പ​രി​ധി​യി​ലാ​ണ് സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. കെ​ൽ​ട്രോ​ണാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ‌
ബൈ​പാ​സി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളാ​യ മ​ഴു​വ​ങ്ങാ​ട്ചി​റ മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വ​രെ​യു​ള്ള ഗ​താ​ഗ​ത തി​ര​ക്കേ​റി​യ നാ​ല് ജം​ഗ്ഷ​നു​ക​ളി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​തി​രു​ന്ന​ത് മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ നി​ല​നി​ന്നി​രു​ന്ന അ​പ​ക​ട ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​ത്ര വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്നാ​ണ് ബൈ​പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് ത​ന്നെ സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ കെ​എ​സ്ടി​പി തീ​രു​മാ​നി​ച്ച​ത്. ‌