ചെ​ന്പ​നോ​ലി​യി​ൽ കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു
Friday, October 23, 2020 10:21 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, റാ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം കൊ​ണ്ട് ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടു​ന്നു വേ​ലി​ക​ളും ചു​റ്റു​മ​റ​ക​ളും ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​നം അ​പ്പാ​ടെ ത​ക​ർ​ത്തെ​റി​യു​ക​യാ​ണ്.
നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​നോ​ലി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ വ​ല്യേ​ത്ത് ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ (രാ​ജു ) കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ച്ച കാ​ട്ടു​പ​ന്നി വി​ള​വെ​ത്താ​ത്ത 200 മൂ​ടി​ലേ​റെ ക​പ്പ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​തി​നു മു​ന്പാ​യി ഇ​വി​ടെ 300 മൂ​ട് ത​ക​ർ​ത്തി​രു​ന്നു.
വ​ല ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​വേ​ലി കെ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു ത​ക​ർ​ത്താ​ണ് പ​ന്നി കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യ​ത്. സ​മീ​പ പു​ര​യി​ട​ങ്ങ​ളി​ലെ വാ​ഴ​ക​ളും ക​പ്പ​യു​മെ​ല്ലാം ഭാ​ഗി​ക​മാ​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
ആ​ഴ്ച​ക​ളാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
മ​ണ്ണി​ൽ കു​ഴി​ച്ചു​വ​യ്ക്കു​ന്പോ​ൾ മു​ത​ൽ വി​ള​വെ​ടു​ക്കും വ​രെ പ​ന്നി ശ​ല്യ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് തു​ക ക​ട​മെ​ടു​ത്തും മ​റ്റും കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​വ​സാ​നം ഒ​ന്നു​മി​ല്ലാ​ത്ത​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
കാ​ട്ടു​പ​ന്നി നി​യ​ന്ത്ര​ണ​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​തേ​വ​രെ ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​ര​ണം പോ​ലും നാ​റാ​ണം​മൂ​ഴി​യി​ൽ ന​ട​ന്നി​ട്ടി​ല്ല.
സ​മി​തി രൂ​പീ​ക​രി​ച്ചാ​ലും കാ​ട്ടു​പ​ന്നി​യെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ പോ​ലും ആ​ളു​ക​ൾ മ​ടി​ക്കു​ക​യാ​ണ്.
വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടു​പ​ന്ന ആ​ളു​ക​ളു​ടെ ജീ​വ​നു​നേ​രെ​യും ഭീ​ഷ​ണി​യാ​യി.
പ​ത്ത​നം​തി​ട്ട​യി​ൽ
ന​ഗ​ര​സ​ഭ​യി​ൽ വ​ല്യ​യ​ന്തി, വ​ല്യ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വ​ല്യ​യ​ന്തി വ​ല്ല്യ​ക്ക​ര വി.​എം. മാ​ത്യു, തു​ണ്ടി​യ​ത്ത് അ​ച്ച​ൻ​കു​ഞ്ഞ് എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​നാ​ശ​മാ​ണ് കാ​ട്ടു​പ​ന്നി വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മൂ​ന്നു​ത​വ​ണ​യാ​ണ് കാ​ട്ടു​പ​ന്നി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി നാ​ശം വി​ത​ച്ച​ത്.
കാ​ർ​ഷി​ക വി​ള​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം;ല​ഭി​ക്കു​ന്ന​ത് തു​ച്ഛ​മാ​യ തു​ക
കാ​ട്ടു​മൃ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള കൃ​ഷി​നാ​ശ​ത്തി​ന് വ​നം​വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക തു​ച്ഛം. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​മെ​ങ്കി​ലും ഇ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യി​ട്ടാ​ണെ​ന്ന് ക​ർ​ഷ​ക​ർ.കാ​യ​ഫ​ല​മു​ള്ള ഒ​രു തെ​ങ്ങ് ന​ശി​പ്പി​ച്ചാ​ൽ 970 രൂ​പ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.
എ​ന്നാ​ൽ തെ​ങ്ങി​ന്‍റെ ആ​യു​സ്, ഇ​ക്കാ​ല​യ​ള​വി​ൽ ഇ​തി​ൽ നി​ന്നു ല​ഭി​ക്കാ​വു​ന്ന വ​രു​മാ​നം ഇ​വ ക​ണ​ക്കാ​ക്കി​യു​ള്ള തു​ക​യ​ല്ല ഇ​ത്. പൂ​ർ​ണ​മാ​യി തെ​ങ്ങ് ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ത​ന്നെ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത് പ്ര​കൃ​തി​ദു​ര​ന്തം മൂ​ല​മു​ള്ള ദു​രി​താ​ശ്വാ​സ​തു​ക​യ്ക്കു സ​മ​മാ​ണ്. കാ​യ്ഫ​ല​മി​ല്ലാ​ത്ത ഒ​രു തെ​ങ്ങി​ന് 335 രൂ​പ​യാ​ണ ന​ൽ​കു​ന്ന​ത്.മ​റ്റു കൃ​ഷി​ക​ൾ​ക്കു ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക: കാ​പ്പി ഒ​രു മൂ​ട് - 110, ക​മു​ക് കാ​യ്ഫ​ല​മു​ള്ള​ത് - 185, ക​മു​ക് കാ​യ്ഫ​ല​മി​ല്ലാ​ത്ത​ത് - 110, വാ​ഴ കു​ല​ച്ച​ത് 110, വാ​ഴ കു​ല​യ്ക്കാ​ത്ത​ത് - 83, കു​രു​മു​ള​ക് കാ​യ്ഫ​ല​മു​ള്ള​ത് ഒ​രു മൂ​ടി​ന് 83, ഇ​ഞ്ചി (10 സെ​ന്‍റ) - 165, പ​ച്ച​ക്ക​റി (10 സെ​ന്‍റ്) - 220, മ​ര​ച്ചീ​നി (ര​ണ്ടു​മാ​സ​ത്തി​ൽ കൂ​ടു​ത​ലാ​യ​ത്) - 165, ചേ​ന, കാ​ച്ചി​ൽ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ (10 സെ​ന്‍റ്) - 165, റ​ബ​ർ (ടാ​പ്പ് ചെ​യ്യു​ന്ന​ത്) ഒ​രെ​ണ്ണ​ത്തി​ന് - 330, റ​ബ​ർ ടാ​പ്പ് ചെ​യ്യാ​ത്ത​ത് - 220, ക​ശു​മാ​വ് കാ​യ്ക്കു​ന്ന​ത് ഒ​രെ​ണ്ണം - 165, ക​ശു​മാ​വ് കാ​യ്ക്കാ​ത്ത​ത് - 110, മ​ഞ്ഞ​ൾ (10 സെ​ന്‍റ്) - 132, കൊ​ക്കോ (ഒ​രെ​ണ്ണം) - 110, വെ​റ്റി​ല (ഒ​രു സെ​ന്‍റി​ന്) - 330, പൈ​നാ​പ്പി​ൾ (10 സെ​ന്‍റി​ന്) 825, ജാ​തി​മ​രം കാ​യ്ക്കു​ന്ന​ത് (ഒ​രെ​ണ്ണം) - 440, ജാ​തി​മ​രം (കാ​യ്ക്കാ​ത്ത​ത്) - 185, ക​രി​ന്പ് ഒ​രു ഹെ​ക്ട​ർ 2950, നെ​ല്ല് ഒ​രു ഹെ​ക്ട​ർ - 11000.