പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര ടി​ക്ക​റ്റി​ന് അ​മി​ത നി​ര​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ‌
Friday, October 23, 2020 10:21 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം നാ​ട്ടി​ൽ എ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ക്ക യാ​ത്ര​യ്ക്ക് വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന വ​ർ​ധി​പ്പി​ച്ച തോ​തി​ലു​ള്ള യാ​ത്രാ നി​ര​ക്ക് പി​ൻ​വ​ലി​ക്കു​വാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.‌
പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ങ്ങി​പോ​കു​ന്ന​തി​നും സാ​ധാ​ര​ണ സീ​സ​ണി​ൽ ഈ​ടാ​ക്കു​ന്ന​തി​ന്‍റെ ആ​റി​ര​ട്ടി​യി​ൽ അ​ധി​കം യാ​ത്രാക്കൂലി ഈ​ടാ​ക്കി സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള വി​മാ​ന ക​മ്പ​നി​ക​ൾ പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി, സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, എ​യ​ർ ഇ​ന്ത്യ സി​എം​ഡി എ​ന്നി​വ​ർ​ക്ക​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടതായി പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം പറഞ്ഞു.‌