ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യില്‍ ‌​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​ത്സ​ര​ങ്ങ​ള്‍ ‌
Friday, October 23, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ "ഒ​പ്പം' കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‌
കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ക്കാ​ന്‍ ക​ഴി​യും. സ്വ​ന്തം ഭ​വ​ന​ത്തി​ല്‍ സു​ര​ക്ഷാ​ശീ​ല​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ പ​ങ്കാ​ളി​യാ​കു​ന്ന​തി​നും അ​വ​ര്‍​ക്കു ക​ഴി​യും. ഈ ​ല​ക്ഷ്യം മു​ന്‍ നി​ര്‍​ത്തി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.‌
ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​ല​യാ​ളം ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. "കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്ക് ' എ​ന്ന​താ​ണ് വി​ഷ​യം. ദൈ​ര്‍​ഘ്യം നാ​ലു​പു​റ​ത്തി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല.
വി​ദ്യാ​ര്‍​ഥി​യു​ടെ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, സ്‌​കൂ​ളി​ന്‍റെ പേ​ര്, സ്ഥ​ലം, എ​ച്ച്എ​മ്മി​ന്‍റെ​യോ, ക്ലാ​സ് ടീ​ച്ച​റു​ടെ​യോ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. ഉ​പ​ന്യാ​സം പി​ഡി​എ​ഫ് രൂ​പ​ത്തി​ല്‍ അ​യ​ച്ചു ത​ര​ണം.‌
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കാ​ര്‍​ട്ടൂ​ണ്‍ ര​ച​നാ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തെ കു​റി​ച്ച് സ​മൂ​ഹ​ത്തി​ന് സ​ന്ദേ​ശം ന​ല്‍​കു​ന്ന സൃ​ഷ്ടി​ക​ളാ​ണ് വേ​ണ്ട​ത്. കാ​ര്‍​ട്ടൂ​ണി​ന്‍റെ ഫോ​ട്ടോ അ​യ​ച്ചു ത​ര​ണം. ‌
ര​ച​ന​ക​ള്‍ കേ​ര​ള​പി​റ​വി ദി​ന​മാ​യ ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ [email protected] ലേ​ക്ക് മെ​യി​ല്‍ ചെ​യ്യു​ക​യോ 9447694908, 9496109189, 9497709645 എ​ന്നീ വാ​ട്‌​സ്ആ​പ് ന​മ്പ​റു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ക​യോ ചെ​യ്യാം.
സൃ​ഷ്ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ അ​ഞ്ച്. മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ വീ​തം ക്യാ​ഷ് പ്രൈ​സ് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു