കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഉ​പ​വാ​സ​സ​മ​രം ഇ​ന്നു മു​ത​ൽ ഡി​ഡി​ഇ ഓ​ഫീ​സ് പ​ടി​ക്ക​ൽ
Tuesday, October 27, 2020 10:00 PM IST
തി​രു​വ​ല്ല: എ​യ്ഡ​ഡ് അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി വ​രു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു തി​രു​വ​ല്ല​യി​ലും ഇ​ന്നു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ​സ​മ​രം ആ​രം​ഭി​ക്കും.
തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ​യും പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ​യും കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഘ​ട​ക​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നു മു​ന്പി​ലാ​ണ് ഉ​പ​വാ​സം.
ഇ​ന്നു രാ​വി​ലെ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ്് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ . ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ൽ​കും.
ഫാ.​മാ​ത്യു പു​ന​ക്കു​ളം, ഫാ. ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ, ഷാ​ജി മാ​ത്യൂ, ജോ​സ​ഫ് ചി​റ​യി​ൻ, പി.​എം. ബി​ജു, സു​നു വ​ർ​ഗീ​സ്, റോ​ബി​ൻ മാ​ത്യു, ജെ​സി മൈ​ക്കി​ൾ, പി.​എം. പ്ര​മോ​ദ്, മെ​ൻ​സി വ​ർ​ഗീ​സ്, കെ.​കെ. കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ത്തെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.