സ്റ്റേ​ഡി​യം ന​വീ​ക​ര​ണം; ഡി​വൈ​എ​ഫ്ഐ യു​വ​ജ​ന സം​ഗ​മം ‌
Tuesday, October 27, 2020 10:04 PM IST
‌പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ്‌ ഭ​ര​ണ സ​മി​തി​യു​ടെ വി​ക​സ​ന വി​രു​ദ്ധ​ത​യ്‌​ക്കെ​തി​രെ​യും അ​ന്താ​രാ​ഷ്ട്ര സ്‌​റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്‌ ഡി​വൈ​എ​ഫ്‌​ഐ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത്‌ 150 കേ​ന്ദ്ര​ങ്ങ​ളി​ൽ യു​വ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ‘വി ​വാ​ണ്ട് സ്റ്റേ​ഡി​യം, വി ​വാ​ണ്ട് പ്രോ​ഗ്ര​സ്‌ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.‌
പ​ത്ത​നം​തി​ട്ട​യി​ൽ യു​വ​ജ​ന​സം​ഗ​മം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി. സ​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​ര​ജ് എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. മ​നു, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ഹ​രീ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ൻ​സി​ൽ അ​ഹ​മ്മ​ദ്, തോ​മ​സ് പി. ​ചാ​ക്കോ, റോ​ബി​ൻ വി​ള​വി​നാ​ൽ, രാ​ഹു​ൽ സു​രേ​ഷ്, ജ​സ്റ്റി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
അ​ഴൂ​രി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്നു​വ​ക്കാ​ട് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. മ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌‌