വി.​പി. ഏ​ബ്ര​ഹാം ജോ​സ​ഫ് പ​ക്ഷ​ത്തേ​ക്ക്
Wednesday, October 28, 2020 10:56 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​വും ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വി.​പി. ഏ​ബ്ര​ഹാം ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു. ത​ന്നോ​ടൊ​പ്പം ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജോ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു രാ​ജി​വ​ച്ച​താ​യി വി.​പി. ഏ​ബ്ര​ഹാം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ൻ. ദീ​പ, മു​ൻ ബ്ലോ​ക്ക് മെം​ബ​ർ മോ​ളി മാ​ത്യു, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സു​നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​രാ​ൻ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ച് അം​ഗ​ത്വം സ്വീ​ക​രി​ച്ച​താ​യും ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ജോ​സ് വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണ് രാ​ജി.സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം എ​ൻ. ബാ​ബു വ​ർ​ഗീ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദീ​പു ഉ​മ്മ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.