പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് : അ​ന്വേ​ഷ​ണ​ത്തി​ലെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണം: ഡി​സി​സി ഹെ​ൽ​പ് ലൈ​ൻ
Wednesday, October 28, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് നി​ക്ഷേ​പ ത​ട്ടി​പ്പ് അ​ന്വേ​ഷ​ണ​ത്തി​ലെ അ​നാ​സ്ഥ അ​വ​സാ​നി​ പ്പി​ച്ച് നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​കെ ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ ​മെ​ന്ന് ഡി​സി​സി പോ​പ്പു​ല​ർ ഹെ​ൽ​പ് ലൈ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​മു​വ​ൽ കി​ഴ​ക്കു​ പു​റം, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ ച്ച​മൂ​ട്ടി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​ക​ളി​ൽ കോ​ന്നി കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു എ​ഫ്‌​ഐ​ആ​ർ മ​തി​യെ​ന്ന സം​സ്ഥാ​ന ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് അ​സ്ഥി​ര​പ്പെ​ടു​ത്തി അ​ത​ത് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച് വ്യ​ത്യ​സ്ത എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ഉ​ണ്ടാ​യി​ട്ടും പോ​പ്പു​ല​ർ ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി പ​രാ​തി​ക്കാ​രോ​ട് നി​ഷേധാ​ത്മ​ക​വും ധി​ക്കാ​ര​പ​ര​വു​മാ​യ നി​ല​പാ​ടാ​ണ് പോ​ലീ​സ് ഇ​പ്പോ​ഴും സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നി​ക്ഷേ​പ ത​ട്ടി​പ്പി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റി ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും കേ​സ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ദു​രൂ​ഹ​മാ​ണ്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ത്വ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. ത​ട്ടി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന നി​ക്ഷേ​പ​ക അ​വ​കാ​ശ നി​യ​മം കേ​സി​ൽ ബാ​ധ​ക​മാ​ക്കി ഉ​ട​മ​ക​ളു​ടെ എ​ല്ലാ സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടു​വാ​നും ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്ക് നീ​തി ല​ക്ഷ്യ​മാ​ക്കു​വാ​ൻ എ​ത്ര​യും വേ​ഗം ന​ട​പ​ടി കൈ​ക്കോ​ള്ള​ണ​മെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.