പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​സം​ഘം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, October 28, 2020 10:58 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി, സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി സ്റ്റാ​ഫ് വെ​ൽ​ഫ​യ​ർ ക്രെ​ഡി​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ക്ലി​പ്തം ന​മ്പ​ർ പി.​റ്റി. 323 എ​ന്ന പേ​രി​ൽ സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ കെ.​ജെ.​തോ​മ​സ് നി​ർ​വ​ഹി​ച്ചു.
2600 ലേ​റെ ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്തും സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ഈ ​പ്ര​സ്ഥാ​ന​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ.​ജ​യ​കു​മാ​ർ ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. ആ​ദ്യ അം​ഗ​ത്വ സ്വീ​ക​ര​ണം പ​ത്ത​നം​തി​ട്ട കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ജോ​യി​ന്‍റ് റെ​ജി​സ്ട്ര​ർ എം.​ജി. പ്ര​മീ​ള നി​ർ​വ​ഹി​ച്ചു.

പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് പു​ന്നൂ​സ്, ആ​ർ.​സ​ന​ൽ​കു​മാ​ർ, പ്ര​കാ​ശ് ബാ​ബു, എം.​പി. സു​ജാ​ത, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ചീ​ഫ് മാ​നേ​ജ​ർ ഫി​നാ​ൻ​സ് റി​സോ​ഴ്സ് മു​ര​ളീ​ധ​ര കൈ​മ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.