പ​ത്ത​നം​തി​ട്ട​യി​ൽ 57 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, November 23, 2020 10:37 PM IST
109 പേ​ർ​ക്ക് രോ​ഗ​മു​ക്തി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 57 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 109 പേ​ർ​ക്ക് രോ​ഗ​മു​ക്തി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും 54 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 21 പേ​രു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 18951 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 15198 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 17031 പേ​രാ​ണ് ഇ​തേ​വ​രെ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1805 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 1678 പേ​ർ ജി​ല്ല​യി​ലും, 127 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ത​രാ​യ 940 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 1668 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3583 പേ​രു​ൾ​പ്പെ​ടെ 10625 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3927 സ്ര​വ​സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 2448 പ​രി​ശോ​ധ​ന​ക​ളാ​ണ് സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ ന​ട​ന്ന​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 1479 പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. 1943 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.56 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.22 ശ​ത​മാ​ന​വു​മാ​ണ്.
ര​ണ്ടു മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു മ​ര​ണ​ങ്ങ​ളും ഇ​ത​ര​രോ​ഗ​ങ്ങ​ൾ മൂ​ല​മാ​ണെ​ന്ന​തി​നാ​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ​തു​മി​ല്ല. 22ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി​നി (65) ഇ​ന്ന​ലെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 16ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മാ​ത്തൂ​ർ സ്വ​ദേ​ശി​നി (93) ഇ​ന്ന​ലെ സ്വ​വ​സ​തി​യി​ലു​മാ​ണ് മ​രി​ച്ച​ത്.കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 104 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 11 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.
പ്ര​മാ​ട​ത്തും നാ​റാ​ണം​മൂ​ഴി​യി​ലും നി​യ​ന്ത്രി​ത മേ​ഖ​ല
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 11 കൈ​ത​ക്ക​ര സ​ബ് സെ​ന്‍റ​ര്‍ ഭാ​ഗം (വ​ക​യാ​ര്‍ കോ​ട്ട​യം മു​ക്ക് മു​ത​ല്‍ കു​ള​ത്തു​ങ്ക​ല്‍ ഭാ​ഗം വ​രെ), നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ര​ണ്ട് വ​ലി​യ​പ​താ​ല്‍ ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു
പ​ത്ത​നം​തി​ട്ട: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ര​ണ്ട് തോ​മ്പി​ക്ക​ണ്ടം വ​ലി​യ​പ​താ​ല്‍ (ക്യ​ബ കോ​ള​നി) പ്ര​ദേ​ശ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഇ​ന്നു മു​ത​ല്‍ 7 ദി​വ​സ​ത്തേ​ക്ക് ദീ​ര്‍​ഘി​പ്പി​ച്ചു.
നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് അ​ഞ്ച് (കു​റു​ന്തോ​ട്ടി​പ്പ​ടി​ക്ക, കൊ​ച്ചു​കു​ളം റോ​ഡ് (വി​യ​റ്റ്നാം കോ​ള​നി ഭാ​ഗം), വാ​ര്‍​ഡ് 11 (അ​ലി​മു​ക്ക് ക​ച്ചേ​രി​ത്ത​ടം ഭാ​ഗം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ 24 മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.