മാ​ക്ഫാ​സ്റ്റി​ൽ ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ്
Monday, November 23, 2020 10:37 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. "ആ​ത്മ നി​ർ​ഭ​ർ ഭാ​ര​ത്: സ്വാ​ശ്ര​യ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള രാ​ജ​പാ​ത' എ​ന്ന വി​ഷ​യ​ത്തെ അ​ധീ​ക​രി​ച്ച് നാ​ളെ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സ്റ്റാ​ർ​ട്ട​പ്പ് വി​ല്ലേ​ജി​ന്‍റെ സ്ഥാ​പ​ക​ൻ സി​ജോ കു​രു​വി​ള ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ​സ്. വി​ശ്വ​നാ​ഥ റാ​വു, മാ​ക്ഫാ​സ്റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫ. വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, വ​കു​പ്പ് മേ​ധാ​വി ഡോ. ​സു​ദീ​പ് ബി. ​ച​ന്ദ്ര​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ല്കും. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​സ​മാ​പി​ക്കും. ഫോ​ൺ: 9249957719, 9645626109.