അ​ധ്യാ​പി​ക​യ്ക്കു തു​ല്യ​നീ​തി നി​ഷേ​ധി​ച്ചെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ‌
Tuesday, November 24, 2020 10:08 PM IST
‌പ​ത്ത​നം​തി​ട്ട: ത​നി​ക്ക് ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്കു​പോ​ലും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യി​ട്ടും 2017 ൽ ​നി​യ​മി​ത​യാ​യ അ​ധ്യാ​പി​ക​യ്ക്കു ശ​മ്പ​ളം ന​ൽ​കാ​ത്ത​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പാ​ക്കു​ന്ന തു​ല്യ​നീ​തി​ക്കും സ​മ​ത്വ​ത്തി​നും വി​രു​ദ്ധ​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ത് തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ‌
ഇ​ടു​ക്കി കൂ​ട്ടാ​റി​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള ഹൈ​സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളം അ​ധ്യാ​പി​ക​യു​ടെ നി​യ​മ​ന​ത്തി​ലു​ള്ള സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ച്ച് വ്യ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം ഒ​രു മാ​സ​ത്തി​ന​കം ന​ട​പ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു.‌
പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി അ​ശ്വ​തി പി​ള്ള​യു​ടെ നി​യ​മ​ന​ത്തി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്കും വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കും ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ന​ട​പ​ടി എ​ടു​ക്കാ​ത്ത പ​ക്ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് പ​രാ​തി​ക്കാ​രി​ക്ക് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ‌
2017 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് കൂ​ട്ടാ​ർ ഹൈ​സ്കൂ​ളി​ൽ പ​രാ​തി​ക്കാ​രി നി​യ​മി​ത​യാ​യ​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നും ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ‌