ചി​ഹ്‌നം ​അ​നു​വ​ദി​ച്ച ക​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് റ​ദ്ദാ​ക്കി ‌
Tuesday, November 24, 2020 10:09 PM IST
പി​ന്നാ​ലെ പോ​ലീ​സ് കേ​സും ‌

‌അ​ടൂ​ർ: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​വ​ദി​ച്ച ചി​ഹ്നം ന​ൽ​ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് വ​ര​ണാ​ധി​കാ​രി​യു​ടെ പ​രാ​തി.‌
പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ഷീ​ന ഫാ​ത്തി​മ​യ്ക്കു ന​ൽ​കി​യ ക​ത്താ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വ​ര​ണാ​ധി​കാ​രി സ​ഹ​ക​ര​ണ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ലെ​ത്തി പി​ടി​ച്ചു​വാ​ങ്ങി​യ​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്.
ഷീ​ന ഫാ​ത്തി​മ​യ്ക്ക് കൈ​പ്പ​ത്തി ചി​ഹ്നം ന​ൽ​കാ​നു​ള്ള ക​ത്താ​യി​രു​ന്നു ഇ​ത്. പി​ന്നാ​ലെ വാ​ർ​ഡ് മു​സ്്ലിം​ലീ​ഗി​നു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ഷീ​ന​യെ പി​ൻ​മാ​റ്റാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു​നി​ന്ന​തോ​ടെ ചി​ഹ്്നം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​വു​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നേ​രി​ട്ടെ​ത്തി. ക​ഴി​ഞ്ഞ 19നു ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ ക​ത്ത് വ​ര​ണാ​ധി​കാ​രി കാ​ണി​ച്ച​പ്പോ​ൾ അ​തു പി​ടി​ച്ചു​വാ​ങ്ങി കാ​ൻ​സ​ൽ​ഡ് എ​ന്ന് എ​ഴു​തി​യെ​ന്നാ​ണ് വ​രാ​ണാ​ധി​കാ​രി​യു​ടെ പ​രാ​തി. ‌
ഓ​ഫീ​സി​ലെ​ത്തി ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​നെ​തി​രെ വ​ര​ണാ​ധി​കാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.‌
ത​ന്നെ തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് വാ​ർ​ഡി​ലേ​ക്ക് ചി​ഹ്നം കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​തു മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ നേ​ര​ത്തെ ന​ൽ​കി​യ ക​ത്ത് റ​ദ്ദാ​ക്കാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം വ​രെ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ അ​നു​മ​തി​യു​ള്ള​താ​ണെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ‌
സീ​റ്റും ചി​ഹ്ന​വും പാ​ർ​ട്ടി അ​നു​വ​ദി​ച്ചി​ട്ട് അ​വ​സാ​ന നി​മി​ഷം പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ച നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.
നേ​ര​ത്തെ ന​ൽ​കി​യ പാ​ർ​ട്ടി ചി​ഹ്്നം മ​ര​വി​പ്പി​ച്ച് ജി​ല്ല​യി​ലെ പ​ല വാ​ർ​ഡു​ക​ളി​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റു ത​ന്നെ ക​ത്തു ന​ൽ​കി​യ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ‌