ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: സു​ര​ക്ഷി​ത​മാ​യി മ​ല ക​യ​റാം; കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു സം​വി​ധാ​നം ‌‌
Wednesday, November 25, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ച്ച് ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​നം സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍, ക​ച്ച​വ​ട​ക്കാ​ര്‍, ഡ്യൂ​ട്ടി​ക്ക് എ​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.‌നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ല്‍ കോ​വി​ഡ് ടെ​സ്റ്റി​നു​ള​ള വി​സ്‌​ക് (വാ​ക്കിം​ഗ് സ്‌​ക്രീ​നിം​ഗ് കി​യോ​സ്‌​ക്) സൗ​ക​ര്യം ല​ഭ്യ​മാ​ണ്. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യാ​ണ് വി​സ്‌​കു​ക​ളി​ല്‍ ന​ട​ത്തു​ന്ന​ത്.

20 മി​നി​റ്റി​നു​ള്ളി​ല്‍ ഫ​ലം ല​ഭി​ക്കും. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു വി​സ്‌​കും മൂ​ന്നു സ്വ​കാ​ര്യ വി​സ്‌​കു​ക​ളു​മാ​ണ് നി​ല​യ്ക്ക​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​സ്‌​കി​ല്‍ രാ​ത്രി 12 മു​ത​ല്‍ പു​ല​ര്‍​ച്ചെ നാ​ല് വ​രെ​യും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ​യും പ​രി​ശോ​ധ​ന​യു​ണ്ട്. ‌

നില​യ്ക്ക​ലിലെ മൂ​ന്ന് സ്വ​കാ​ര്യ വി​സ്‌​കും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. 625 രൂ​പ​യാ​ണ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് നി​ര​ക്ക്.‌ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് എ​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്.

പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി പെ​രു​നാ​ട് കാ​ര്‍​മ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ലേ​ക്കോ, ഹോം ​ഐ​സൊ​ലേ​ഷ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന പ​ക്ഷം അ​വ​രെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കോ മ​ട​ക്കി അ​യ​യ്ക്കും.

വി​സ്‌​കി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. വ​ള​രെ അ​വ​ശ്യ​ഘ​ട്ടം ഉ​ണ്ടാ​യാ​ല്‍ മാ​ത്രം പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ. എ​ല്‍. ഷീ​ജ പ​റ​ഞ്ഞു.‌

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം ഇ​ല്ലാ​ത്ത തീ​ര്‍​ഥാ​ട​ക​ര്‍, വ്യാ​പാ​രി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി നി​ല​യ്ക്ക​ലി​ന് പു​റ​മേ കു​മ്പ​ഴ, തി​രു​വ​ല്ല, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റെ​പ്പ് കി​യോ​സ്‌​കു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തീ​ര്‍​ഥാ​ട​ക​രെ​ത്തു​ന്ന പ്ര​ധാ​ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളാ​യ തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്റ്റെ​പ്പ് കി​യോ​സ്‌​കു​ക​ള്‍ ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് നി​ല​യ്ക്ക​ലി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ‌‌